Webdunia - Bharat's app for daily news and videos

Install App

ഇന്ത്യാ-വിൻഡീസ് ഏകദിന പരമ്പര, കോലിപ്പടക്ക് പരിക്ക് തിരിച്ചടി

അഭിറാം മനോഹർ
ശനി, 14 ഡിസം‌ബര്‍ 2019 (11:43 IST)
ഇന്ത്യാ വിൻഡീസ് ഏകദിന പരമ്പര നാളെ ചെന്നൈയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് തലവേദനയായി പരിക്ക്. ജസ്പ്രീത് ബൂമ്രയുടെ അഭാവത്തിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയാവുന്നത് ഇന്ത്യൻ പേസറായ ഭുവനേശ്വർ കുമാറിന്റെ പരിക്കാണ്. വിൻഡീസിനെതിരെ നടന്ന ടി20 മത്സരത്തിനിടയിലാണ് ഭുവനേശ്വറിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ഭുവനേശ്വറിനെ ടീമിൽ നിന്നും ഒഴിവാക്കി.
 
പരിക്കേറ്റ ഭുവനേശ്വറിന് പകരം മുംബൈ പേസറായ ഷാർദൂൽ താക്കൂറിനെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പരിക്കിന്റെ സ്വഭാവം വ്യക്തമല്ലെങ്കിലും ലോകകപ്പിനിടെ ഏറ്റ പരിക്കിന്റെ പരിക്കിന്റെ തുടർച്ചയെന്നാണ് സൂചന. ഭുവിയുടെ പരിക്കിനെ ടീം ഫിസിയോ വിലയിരുത്തിയ ശേഷമെ വിശദാംശങ്ങൾ പുറത്തുവിടാനാകുമെന്നാണ് ബി സി സി ഐ വ്രുത്തങ്ങൾ പറയുന്നത്.
 
നേരത്തെ പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരെയും ബംഗ്ലാദേശിനെതിരെയും പരമ്പരകൾ നഷ്ടമായ ഭുവി വിൻഡീസിനെതിരായ ടി20 പരമ്പരയിലാണ് ടീമിൽ തിരിച്ചെത്തിയത്. അവസാന ടി20 മത്സരത്തിൽ ഇന്ത്യക്കായി ഭുവി ബൗളിങ്ങിൽ തിളങ്ങുകയും ചെയ്തു.  മത്സരത്തിലെ പൊള്ളാർഡിന്റെ നിർണായക വിക്കറ്റ് വീഴ്ത്തിയതും ഭുവിയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അത്ഭുതങ്ങൾ നടക്കുമോ? ഡൽഹിയിൽ നിന്നും പഞ്ചാബിലോട്ട് ചാടി പോണ്ടിംഗ്

പറഞ്ഞ വാക്കുകൾ ഗംഭീർ വിഴുങ്ങരുത്, സഞ്ജുവിന് ഇനിയും അവസരങ്ങൾ വേണം: ശ്രീശാന്ത്

ടെസ്റ്റ് ടീമിൽ വിളിയെത്തുമെന്ന പ്രതീക്ഷ ശ്രേയസിന് ഇനി വേണ്ട, ഓസീസ് പര്യടനത്തിലും ടീമിൽ കാണില്ലെന്ന് സൂചന

ക്രിക്കറ്റിൽ ലിംഗനീതി: ലോകകപ്പ് സമ്മാനതുക പുരുഷന്മാർക്കും സ്ത്രീകൾക്കും സമമാക്കി

അര്‍ജന്റീന ടീം കൊച്ചിയിലെത്തും, 100 കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

അടുത്ത ലേഖനം
Show comments