Webdunia - Bharat's app for daily news and videos

Install App

Ben stokes: എൻറെ 100 ശതമാനം നൽകാനാവുന്നില്ല, ടീമിൽ നിൽക്കുന്ന ഓരോ നിമിഷവും മറ്റൊരു താരത്തിൻറെ അവസരം നഷ്ടപ്പെടുത്തുന്നു: ഏകദിന ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ബെൻ സ്റ്റോക്സ്

Webdunia
തിങ്കള്‍, 18 ജൂലൈ 2022 (17:35 IST)
ഏകദിനക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തി ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ്.  അപ്രതീക്ഷിതമായാണ് താരം തൻ്റെ വിരമിക്കൽ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. ചൊവ്വാഴ്ച തൻ്റെ ഹോം ഗ്രൗണ്ടായ ഡർഹമിൽ നടക്കുന്ന മത്സരത്തോടെ ഇംഗ്ലണ്ട് ജേഴ്സിയിലുള്ള തൻ്റെ ഏകദിന കരിയർ അവസാനിപ്പിക്കുന്നതായാണ് താരം വ്യക്തമാക്കിയത്.
 
ഇംഗ്ലണ്ടിനായി കളിച്ച ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഈ തീരുമാനം എന്നെ സംബന്ധിച്ച് പ്രയാസകരമായിരുന്നു. എന്നാൽ എനിക്ക് എൻ്റെ 100 ശതമാനം ടീമിനായി നൽകാനാവുന്നില്ല എന്നതിനോളം വിഷമകരമല്ല അത്. 3 ഫോർമാറ്റിലും ക്രിക്കറ്റ് കളിക്കുക എന്നത് എനിക്ക് ഇപ്പോൾ അസാധ്യമായിരിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ben Stokes (@stokesy)

എന്നിൽ നിന്നുമുള്ള പ്രതീക്ഷകളുടെ ഭാരവും കൂടുതൽ തിരക്കുള്ള ഷെഡ്യൂളുകളും മാത്രമല്ല, ശരീരവും എൻ്റെ 100 ശതമാനം തരുന്നതിൽ നിന്നും തടയുന്നു. അത് മാത്രമല്ല മറ്റൊരാളുടെ അവസരം ഞാൻ നഷ്ടപ്പെടുത്തുന്നു എന്ന തോന്നലും തീരുമാനത്തിന് പിന്നിലുണ്ട്. ടീമിന് വേണ്ടി എല്ലാം നൽകാനാകുന്ന ഒരാളുടെ അവസരം ഞാൻ നഷ്ടപ്പെടുത്തുന്നു. ഞാൻ കഴിഞ്ഞ 11 വർഷം ക്രിക്കറ്ററെന്ന നിലയിൽ സ്വന്തമാക്കിയ പോലെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ മറ്റൊരാൾ എത്തിചേരേണ്ട സമയമാണിത്.
 
 
ഞാനെൻ്റെ എല്ലാം ടെസ്റ്റ് ക്രിക്കറ്റിന് നൽകും. ടി20 ക്രിക്കറ്റിലും എൻ്റെ മുഴുവൻ കമ്മിറ്റ്മെൻ്റുകളോട് കൂടി കളിക്കാനാകുമെന്ന് ഞാൻ കരുതുന്നു. ജോസ് ബട്ട്‌ലർ,മാത്യൂ പോട്ട്,മറ്റ് കളിക്കാർ,സപ്പോർട്ട് സ്റ്റാഫ് എല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു. കഴിഞ്ഞ 7 വർഷക്കാലമായി നമ്മൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ നമ്മൾക്കായിട്ടുണ്ട്. നമ്മുടെ ഭാവിയും ശോഭനമെന്ന് ഞാൻ കരുതുന്നു.
 
104 ഏകദിന മത്സരങ്ങൾ ഇതുവരെ ഇംഗ്ലണ്ടിനായി കളിക്കാാൻ എനിക്ക് സാധിച്ചു. അവസാന മത്സരം എൻ്റെ ഹോം ഗ്രൗണ്ടിൽ കളിക്കാനാവുന്നത് എനിക്ക് വലിയ ആഹ്ളാദം നൽകുന്നു. ഇംഗ്ലണ്ട് ആരാധകർ എല്ലായിപ്പോഴും എനിക്കൊപ്പമുണ്ടായിരുന്നു. ഇനിയും എൻ്റെ കൂടെയുണ്ടാകും. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച ആരാധകർ. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയുമായി നടക്കുന്ന മത്സരം വിജയിച്ച് പരമ്പരയിൽ മികച്ച പ്രകടനം നടത്താനാവുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
 
ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ ബെൻ സ്റ്റോക്സ് കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments