Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയെ കീഴടക്കുന്നത് ആഷസിനേക്കാൾ വലിയ നേട്ടമെന്ന് ഗ്രെയിം സ്വാൻ

Webdunia
വെള്ളി, 22 ജനുവരി 2021 (20:26 IST)
ഇന്ത്യയിൽ ഇന്ത്യയെ കീഴടക്കി ടെസ്റ്റ് പരമ്പര നേടുക എന്നത് ഓസീസിനെ കീഴടക്കി ആഷസ് നേടുന്നതിനേക്കാൾ മഹത്തരമെന്ന് മുൻ ഇംഗ്ലണ്ട് സ്പിന്നർ ഗ്രെയിം സ്വാൻ. ഇന്ത്യയിൽ പരമ്പര നേടുക എന്നതിന് ആഷസിനേക്കാൾ ഇംഗ്ലണ്ട് മുൻഗണന നൽകണമെന്നും സ്വാൻ പറഞ്ഞു.
 
ഇന്ത്യയിൽ ഇന്ത്യയെ തോൽപ്പിക്കുക എന്നത് ഏറെ കുറെ അസാധ്യമാണ്. 2012ല്‍ ഇംഗ്ലണ്ട് അത് നേടിയിട്ടുണ്ടെങ്കിലും. ലോകത്തിലെ ഏറ്റവും മികച്ച ടീമാവണമെങ്കില്‍ ഇംഗ്ലണ്ട് ആഷസിനപ്പുറം ചിന്തിക്കേണ്ടതുണ്ട്.ഇന്ത്യയില്‍ പരമ്പര നേടണമെങ്കില്‍ സ്പിന്നര്‍മാര്‍ മികവ് കാട്ടിയെ മതിയാവു. അതുപോലെ ബാറ്റിംഗ് നിര ഇന്ത്യൻ സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കുകയും വേണം. കെവിൻ പീറ്റേഴ്‌സണെ പോലൊരു ബാറ്റ്സ്മാനെയാണ് ഇംഗ്ലണ്ടിന് ആവശ്യം.
 
ഇംഗ്ലണ്ട് എപ്പോഴും ആഷസിനാണ് മുൻഗണന നൽകാറുള്ളത്. എന്നാല്‍ ഓസ്ട്രേലിയയെ കീഴടക്കുക എന്നത് ഇപ്പോള്‍ വലിയ വെല്ലുവിളിയല്ല. പണ്ടത്തെ ഓസ്ട്രേലിയന്‍ ടീം പോലെ കരുത്തരല്ല ഇപ്പോഴത്തെ ടീം. അതിനാൽ തന്നെ ആഷസ് നേടുന്നതിനെക്കാള്‍ മഹത്തരമെന്ന് പറയാനാകുക ഇന്ത്യയില്‍ പരമ്പര നേടുന്നതാണെന്നും സ്വാന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments