Completely unnecessary of the @BCCI to bring their political agenda with Pakistan into the equation and trying to prevent me playing in the @kpl_20 . Also threatening me saying they wont allow me entry into India for any cricket related work. Ludicrous
കശ്മീർ പ്രീമിയർ ലീഗിലേക്ക് താരങ്ങളെ അയയ്ക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളെ അറിയിച്ചിട്ടുണ്ട്. എന്നിട്ടും താരങ്ങൾ ലീഗുമായി സഹകരിക്കുകയാണെങ്കിൽ അവരുടെ ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള എല്ലാ പ്രവർത്തനങ്ങളെയും വിലക്കും. ദേശീയതാത്പര്യത്തെ മുൻനിർത്തിയാണ് തീരുമാനം ബിസിസിഐ വ്യക്തമാക്കി.നേരത്തെ കശ്മീർ പ്രീമിയർ ലീഗ് കളിക്കുന്നതിൽ നിന്നും ബിസിസിഐ തന്നെ തടയുന്നുവെന്ന് ആരോപിച്ച് മുൻ ദക്ഷിണാഫ്രിക്കൻ ഹെർഷ്ലെ ഗിബ്സ് ഉന്നയിച്ച പരാതിയോട് പ്രതികരുക്കുകയായിരുന്നു ബിസിസ്സിഐ. ബിസിസിഐ രാഷ്ട്രീയ അജണ്ഡ കൊണ്ടുവന്ന് താൻ കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നത് തടയുന്നുവെന്നായിരുന്നു ഗിബ്സിന്റെ ട്വീറ്റ്. ഗിബ്സിന്റെ ട്വീറ്റിന് പിന്നാലെ ബിസിസിഐയെ വിമർശിച്ച് പാക് ക്രിക്കറ്റ് ബോർഡും രംഗത്ത് വന്നിരുന്നു.