Webdunia - Bharat's app for daily news and videos

Install App

എൻസിഎയ്‌ക്ക് പുതിയ തലവനെ തേടി ബിസിസിഐ: ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്?

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (20:57 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് രാഹുൽ ദ്രാവിഡ് എത്തുമെന്ന അഭ്യൂഹങ്ങളെ ശക്തമാക്കി ബിസിസിഐ.ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ സ്ഥാനത്തേക്ക് ബിസിസി ഐ അപേക്ഷ ക്ഷണിച്ചതോടെയാണ് ദ്രാവിഡ് ഇന്ത്യൻ പരിശീലകനായേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുന്നത്.
 
2019 ജൂലൈ മുതല്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുൽ ദ്രാവിഡായിരുന്നു എൻസിഎ തലവൻ. ദ്രാവിഡ് പദവി ഒഴിയുന്നത് പരിശീലകസ്ഥാനത്തിന് വേണ്ടിയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പോടെ രവി ശാസ്‌ത്രിയുമായുള്ള കരാർ അവസാനിക്കും എന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കം.
 
ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ദ്രാവിഡായിരുന്നു. ഏകദിന പരമ്പര അലമാരയിലെത്തിക്കാന്‍ ദ്രാവിഡിന് സാധിച്ചെങ്കിലും ടി20 പരമ്പര സ്വന്തമാക്കാൻ ദ്രാവിഡിന്റെ സംഘത്തിനായില്ല. പരിശീലകനെന്ന നിലയിൽ ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച താരം കൂടിയാണ് ദ്രാവിഡ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments