Webdunia - Bharat's app for daily news and videos

Install App

താരങ്ങൾക്ക് വിട്ട് മാറാതെ പരിക്ക്, എൻസിഎയ്ക്ക് താക്കീത് നൽകി ബിസിസിഐ

Webdunia
വെള്ളി, 24 മാര്‍ച്ച് 2023 (17:32 IST)
ടീമിലെ നിർണായക താരങ്ങൾക്ക് തുടർച്ചയായി പരിക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയ്ക്ക് ശക്തമായ താക്കീത് നൽകി ബിസിസിഐ. അഹമ്മദാബാദിൽ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ പുറം വേദനയെ തുടർന്ന് ശ്രേയസ് അയ്യർ പിന്മാറിയതിന് പിന്നാലെയാണ് എൻസിഎയ്ക്ക് ബിസിസിഐ താക്കീത് നൽകിയത്.
 
ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫിക്കിടെയായിരുന്നു പരിക്ക് മാറിയ ശ്രേയസ് അയ്യർ തിരികെ ടീമിലെത്തിയത്. എന്നാൽ പരമ്പരയിലെ നാലാം ടെസ്റ്റിൽ തന്നെ കഠിനമായ പുറം വേദനയെ തുടർന്ന് താരം കളം വിട്ടു. ഇതോടെ വരാനിരിക്കുന്ന ഐപിഎൽ അടക്കം നിർണായകമായ പല മത്സരങ്ങളും താരത്തിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. നേരത്തെ ഇന്ത്യൻ പേസറായ ജസ്പ്രീത് ബുമ്രയ്ക്കും സമാനമായ സാഹചര്യം നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. പരിക്കിനെ തുടർന്ന് ടി20 ലോകകപ്പും ഏഷ്യാകപ്പും താരത്തിന് നഷ്ടമായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ മാസങ്ങൾ ചെലവഴിച്ചിട്ടും പരിക്ക് പ്രതീക്ഷിച്ച വേഗത്തിൽ മാറാതിരുന്നതോടെന്യൂസിലൻഡിൽ വെച്ച് താരം ശസ്ത്രക്രിയ നടത്തിയിരുന്നു.ശ്രേയസ് അയ്യരുടെ പരിക്കും സമാനമായ സ്ഥിതിയിലേക്ക് പോകവെയാണ് എൻസിഎയ്ക്ക് ബിസിസിഐ താക്കീത് നൽകിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

ആ സ്വപ്നവും അകലെയല്ല.., മികച്ച പ്രകടനം തുടർന്നാൽ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റനാകാനുള്ള അവസരം സഞ്ജുവിനെ തേടി വരാൻ സാധ്യത

അടുത്ത ലേഖനം
Show comments