ദേശീയ ക്രിക്കറ്റിന്റെ അമരത്തേക്ക് ഗാംഗുലി വീണ്ടും എത്തുന്നു എന്ന് സൂചന. ബി സി ഐയുടെ പ്രസിഡന്റായി സൌരവ് ഗാംഗുലി എത്തിയേക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ബി സി സി ഐയുടെ പുനസംഘടയുമായി ബന്ധപ്പെട്ട് ലോധാ കമ്മറ്റി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗാംഗുലിക്ക് അനുകൂല പരാമർശം ഉണ്ട്. ചില മാറ്റങ്ങളോടെ ലോധാ കമ്മറ്റി റിപ്പോർട്ട് സുപ്രീം കോടതി അംഗീകരിച്ചതോടെ ബി സി സി ഐയുടെ ഭരണഘടനയിൽ മാറ്റം വന്നിരുന്നു. ഇത് പ്രകാരം ബോർഡിന്റെ തലപ്പത്തുള്ള രാഷ്ട്രീയ നേതാക്കളെ കോടതി നീക്കം ചെയ്തിരുന്നു.
മുൻ താരൺഗൾ ബോർഡിന്റെ അധ്യക്ഷ പദവിലെത്തുന്നതാണ് ഉത്തമം എന്നാണ് സുപ്രീംകോടതിയുടെ നിലപാട്. ഇത് ഗാംഗുലിക്കുള്ള സാധ്യത വർധിപ്പിക്കുന്നു. മറ്റാരും മത്സരിക്കാത്ത പക്ഷം താൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും എന്നാണ് ഇതേകുറിച്ച് ദാദയുടെ മറുപടി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലി, ബിസിസിഐ ടെക്നിക്കല്‍ കമ്മിറ്റി, ഉപദേശക സമിതി, ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തുടങ്ങിയവയിലും അംഗമാണ്.