Webdunia - Bharat's app for daily news and videos

Install App

‘ഒരു നിമിഷം ഞങ്ങളും ആശിച്ച് പോയി‘ - ഷാക്കീബ് അല്‍ ഹസന്‍

ഇന്ത്യയും ലങ്കയും ഒന്നിക്കുമെന്നുറപ്പായിരുന്നു, എന്നിട്ടും പ്രതീക്ഷിച്ച് പോയി: ബംഗ്ലാദേശ് നായകന്‍ പറയുന്നു

Webdunia
ചൊവ്വ, 20 മാര്‍ച്ച് 2018 (09:44 IST)
നിദാഹാസ് ട്രോഫിയിലെ ഫൈനലിലെ അവസാന രണ്ട് ഓവറിനു മുന്‍പ് വരെ ബംഗ്ലാദേശ് ടീം ക്രീസില്‍ നിറഞ്ഞാടുകയായിരുന്നു. ഫൈനലിന് മുന്നേയുള്ള മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയായിരുന്നു എതിരാളി. ശ്രീലങ്കയെ പൊട്ടിച്ച ബംഗ്ലാദേശിന്റെ സന്തോഷപ്രകടനങ്ങള്‍ അതിരു വിടുന്നതായിരുന്നു.
 
ഗ്രൗണ്ടിലും ഡ്രസ്സിംഗ് റൂമിലുമെല്ലാം അഴിച്ച് വിട്ട കൈയ്യാങ്കളി മുതല്‍ കോമ്പ്ര ഡാന്‍സും വാര്‍ത്ത സമ്മേളനത്തങ്ങളിലെ വെല്ലുവിളികളുമെല്ലാം ബംഗ്ലാദേശ് ടീമിനെ എതിരാളികളുടെ നോട്ടപ്പുള്ളികളാക്കി. ശ്രീലങ്കയെ പൊട്ടിച്ച ബംഗ്ലാദേശിനെ ഫൈനലില്‍ നേരിട്ടത് ഇന്ത്യയാണ്. 
 
ബംഗ്ലാദേശിനെ ഇന്ത്യന്‍ ഭാഗത്തു നിന്ന് ലങ്കന്‍ ആരാധകര്‍ കലിപ്പടക്കുമെന്ന് ഏറെ കുറേ ഉറപ്പായിരുന്നു. അതെല്ലാം തങ്ങല്‍ നേരത്തേ മനസ്സില്‍ കണ്ടിരുന്നതാണെന്ന് ബംഗ്ലാദേശ് നായകന്‍ ഷാക്കീബ് അല്‍ ഹസന്‍ പറയുന്നു.  
 
‘കാണികളുടെ പിന്തുണ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഞങ്ങളതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുമില്ല. എന്നാല്‍ അവര്‍ ഞങ്ങളെ പിന്തുണച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ അത് സംഭവിച്ചില്ല. നല്ലൊരു കളി പുറത്തെടുക്കുക എന്നതായിരുന്നു ഞങ്ങള്‍ക്കു പ്രധാനം’ ഹസന്‍ പറഞ്ഞു. 
 
മത്സരത്തിന്റെ സമയങ്ങളില്‍ പലപ്പോഴും ആരാധകര്‍ കോമ്പ്ര ഡാന്‍സ് ആടുന്നതും കാണാമായിരുന്നു. ഇന്ത്യ ആരാധകനെ എടുത്തുയുര്‍ത്തി വിജയ സന്തോഷം പങ്കിടുന്ന ലങ്കന്‍ ആരാധകന്റെ ചിത്രവും അതിനിടെ ക്രിക്കറ്റ് ലോകം കണ്ടു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഹർഷിത് റാണയും ഇന്ത്യൻ ടീമിൽ വേണമെന്ന് ദിനേഷ് കാർത്തിക്

അവർ ഇന്ത്യയുടെ ഭാവി സൂപ്പർ താരങ്ങൾ, ഇന്ത്യൻ യുവതാരങ്ങളെ പുകഴ്ത്തി ഓസീസ് താരങ്ങൾ

ബംഗ്ലാദേശിനെതിരെ ഹിറ്റായാൽ രോഹിത്തിനെ കാത്ത് 2 നാഴികകല്ലുകൾ

ബംഗ്ലാദേശ് കരുത്തരാണ്, നല്ല സ്പിന്നർമാരുണ്ട്, ഇന്ത്യ കരുതിയിരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

36 റൺസിന് ഓൾ ഔട്ടായപ്പോൾ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായത് കരോക്കെ ഗാനമേള, പാട്ട് പാടി രവി ശാസ്ത്രി

അടുത്ത ലേഖനം
Show comments