Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സച്ചിനെ ഓപ്പണറാക്കിയ തീരുമാനത്തിന് പിന്നിൽ, വെളിപ്പെടുത്തലുമായി അസ്‌ഹറുദ്ദീൻ

സച്ചിനെ ഓപ്പണറാക്കിയ തീരുമാനത്തിന് പിന്നിൽ, വെളിപ്പെടുത്തലുമായി അസ്‌ഹറുദ്ദീൻ

അഭിറാം മനോഹർ

, ശനി, 28 മാര്‍ച്ച് 2020 (11:16 IST)
ഓക്‌ലാൻഡിൽ 94ലെ ഒരു ക്രിക്കറ്റ് മത്സരത്തിലാണ് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം ആദ്യമായി ഓപ്പണിങ് റോളിൽ കളിക്കാനിറങ്ങിയത്. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഓപ്പണറായി കളിക്കാൻ സച്ചിന് അവസരമൊരുക്കിയതാവട്ടെ മുൻ ഇന്ത്യൻ നായകനായിരുന്ന മുഹമ്മദ് അസ്‌ഹറുദ്ദീനും. അതുവരെ അഞ്ച് ആറ് സ്ഥാനങ്ങളിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാനിറങ്ങിയിരുന്ന സചിന്റേയും അതുവഴി ഇന്ത്യൻ ക്രിക്കറ്റിന്റേയും തന്നെ തലവര മാറ്റിമറിച്ച ഒരു തീരുമാനമായിരുന്നു അത്. ഇതിനേപറ്റി ഇപ്പോൾ വിശദമക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകനായ അസ്‌ഹറുദ്ദീൻ.
 
അഞ്ച്, ആറ് നമ്പറുകളില്‍ നന്നായി ബാറ്റ് ചെയ്തിട്ടും സച്ചിന് വമ്പന്‍ സ്കോറുകള്‍ കിട്ടുന്നില്ല എന്നത് എനിക്ക് ബോധ്യമായി.ടീം മാനേജർ അജിത് വാഡേക്കറുമായി ഇക്കാര്യം ചർച്ച ചെയ്തു. സ്ഥിരം ഓപ്പണർ നവ്ജ്യോത് സിദ്ധുവിന് സുഖമല്ലാതോടെ സച്ചിനെ ഓപ്പണറായി ഇറക്കാൻ ഞങ്ങൾ തീരുമാനിച്ചു. അസർ പറയുന്നു.ഓപ്പണറായി ഇറങ്ങണമെന്ന് സച്ചിനും ആഗ്രഹിച്ചിരുന്നു. എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി സച്ചിൻ പിന്നീട് മാറിയെന്നതിൽ ഇപ്പോൾ അഭിമാനമുണ്ട്.സച്ചിൻ പ്രതിഭാശാലിയാണെന്ന് എനിക്ക് അറിയാമായിരുന്നു. അത് പ്രകടിപ്പിക്കാനുള്ളാ അവസരം മാത്രമായിരുന്നു സച്ചിന് ആവശ്യം. സച്ചിന്റെ നേട്ടങ്ങളുടെ ക്രഡിറ്റ് എനിക്ക് എടുക്കാനാവില്ല, ആർക്കും സാധിക്കില്ല അസർ പറഞ്ഞു.
 
ആദ്യമായി ഓപ്പണറായി ഇറങ്ങിയതിനെ കുറിച്ച് 'പ്ലേയിംഗ് ഇറ്റ് മൈ വേ' എന്ന ആത്മകഥയിലും സച്ചിന്വെളിപ്പെടുത്തിയിരുന്നു.ഞാൻ അസറിന്റേയും അജിത് വാദേക്കറിന്റേയും അടുത്തെത്തി ടോപ്പ് ഓർഡറിൽ സ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ടു.പരാജയപ്പെട്ടാൽ ഒരികലും അവസരം ചോദിക്കില്ലെന്നും പറഞ്ഞു.എന്നാൽ ഓക്‌ലൻഡിൽ നടന്ന മത്സരത്തിൽ ഓപ്പണറായിറങ്ങിയ സച്ചിന്‍ 42 പന്തില്‍ 15 ഫോറും രണ്ട് സിക്സും സഹിതം 82 റണ്‍സെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്വാസം എടുക്കാൻ പോലും ബുദ്ധിമുട്ടി,കടുത്ത പേശിവലിവ്, കൊറോണരോഗം അതിജീവിച്ചതിനെ കുറിച്ച് ഡിബാല