Webdunia - Bharat's app for daily news and videos

Install App

ഓസീസിനെ വിറപ്പിച്ചുകൊണ്ട് കീഴടങ്ങി അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരം ഓസീസിന് നിർണായകം

Webdunia
വെള്ളി, 4 നവം‌ബര്‍ 2022 (18:15 IST)
ടി20 ലോകകപ്പിലെ നിർണായകപോരാട്ടത്തിൽ അഫ്ഗാനെതിരെ ഓസീസിന് വിജയം. ഓസ്ട്രേലിയ ഉയർത്തിയ 168 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാൻ അവസാന പന്ത് വരെ പോരാടിയാണ് അടിയറവ് പറഞ്ഞത്. അവസാന ഓവറിൽ വിജയിക്കാൻ 21 റൺസ് വേണ്ടിയിരുന്ന അഫ്ഗാനായി റാഷിദ് ഖാന് 16 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
 
വെറും 23 പന്തിൽ നിന്നും 4 സിക്സും 3 ഫോറുമടക്കം 48 റൺസുമായി തകർത്തടിച്ച റാഷിദ് ഖാൻ ഓസീസ് ആരാധകരുടെയും താരങ്ങളുടെയും മനസിൽ തീ കോരിയിട്ടുകൊണ്ടാണ് തകർത്തടിച്ചത്. ഓസീസ് വിജയിച്ചതോടെ സെമി കാണാതെ ശ്രീലങ്ക പുറത്തായി. നാളെ നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചാൽ ഓസീസ് ടൂർണമെൻ്റിൽ പുറത്താകും. ശ്രീലങ്ക വിജയിച്ചാൽ സെമിയിൽ ഓസ്ട്രേലിയ ഇടം പിടിക്കും. ന്യൂസിലൻഡ് നേരത്തെ ഗ്രൂപ്പിൽ നിന്നും സെമി ഉറപ്പാക്കിയിരുന്നു.
 
168 റൺസ് പിന്തുടർന്ന അഫ്ഗാനായി 17 പന്തിൽ നിന്നും 30 റൺസുമായി ഓപ്പണർ റഹ്മാനുള്ള ഗുർബാസ് മികച്ച തുടക്കമാണ് നൽകിയത്.എന്നാൽ താരത്തിന് ശേഷമെത്തിയ ആർക്കും മികച്ച സ്കോർ നേടാനായില്ല. എന്നാൽ ഏഴാം വിക്കറ്റിൽ ദാർവിഷ് റസൂലിനെ കൂട്ടുപിടിച്ച് റാഷിദ് ഖാൻ തകർത്തടിച്ചതോടെ ഓസീസിൻ്റെ നെഞ്ചിടിപ്പേറി. അവസാനനിമിഷം വറെ റാഷിദ് പൊരുതി നോക്കിയെങ്കിലും അഫ്ഗാൻ പ്രതീക്ഷ 4 റൺസ് അകലെ അസ്തമിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments