Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ? ലോകകപ്പിലേക്ക് സ്മിത്തും വാര്‍ണറും!

Webdunia
വ്യാഴം, 28 മാര്‍ച്ച് 2019 (16:47 IST)
ഇത്തവണത്തെ ലോകകപ്പ് ആര് നേടും? ഇന്ത്യ നേടുമെന്നും ഇംഗ്ലണ്ടിനായിരിക്കും കപ്പെന്നും പലരും അഭിപ്രായപ്പെടുന്നു. പാകിസ്ഥാന്‍ കപ്പടിക്കുമെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ ഒന്ന് ഓസ്ട്രേലിയയാണ്.
 
ഇന്ത്യയിലെത്തി ഏകദിനത്തിലും ട്വന്‍റി20യിലും നമ്മളെ തകര്‍ത്തപ്പോള്‍ തന്നെ ഒരു വന്‍ തിരിച്ചുവരവിലേക്കാണ് ഓസ്ട്രേലിയ കുതിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിഞ്ഞതാണ്. പന്തുചുരണ്ടല്‍ വിവാദത്തില്‍ കുടുങ്ങിയ ഓസ്ട്രേലിയ പതിയെ കരകയറുന്നതാണ് നമ്മള്‍ ഇവിടെ കണ്ടത്.
 
എന്നാല്‍ പന്തുചുരണ്ടല്‍ വിവാദത്തിലെ നായകന്‍‌മാരായ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഓസ്ട്രേലിയയുടെ ലോകകപ്പ് ടീമിലെത്തുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. ഇവര്‍ക്ക് ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തെ വിലക്ക് മാര്‍ച്ച് 28ന് അവസാനിച്ചിരിക്കുകയാണ്. ലോകകപ്പ് ടീമില്‍ ഇവരെ ഉള്‍പ്പെടുത്തുമെന്നുതന്നെയാണ് വിവരം.
 
ഐ പി എല്ലിന്‍റെ ഈ സീസണില്‍ സ്മിത്തും വാര്‍ണറും കളിക്കുന്നുണ്ട്. ഐ പി എല്ലിലെ ഇവരുടെ പ്രകടനം കൂടി കണക്കിലെടുത്താവും ഇവരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് തീരുമാനിക്കുക.
 
സ്മിത്തും വാര്‍ണറും എത്തിയാല്‍ ഓസ്ട്രേലിയന്‍ ടീം കൂടുതല്‍ കരുത്തരാകും. ലോകകപ്പില്‍ അവര്‍ മിന്നുന്ന പ്രകടനം നടത്തിയാല്‍ ഇന്ത്യ കപ്പ് നേടാനുള്ള സാധ്യതയ്ക്കായിരിക്കും തിരിച്ചടി നേരിടേണ്ടിവരിക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments