Webdunia - Bharat's app for daily news and videos

Install App

Asia Cup, Indian Team: ഏഷ്യാ കപ്പ്: ഇന്ത്യ ഇനി ഫൈനലില്‍ എത്തുമോ? നേരിയ സാധ്യതകള്‍ ഇങ്ങനെ

ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ 90 ശതമാനവും അസ്തമിച്ചിരിക്കുകയാണ്

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (07:53 IST)
Asia Cup: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയോടും തോല്‍വി വഴങ്ങിയ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏറെക്കുറെ അസ്തമിച്ചു. നേരത്തെ പാക്കിസ്ഥാനോടും ഇന്ത്യ തോറ്റിരുന്നു. ഇനി ഇന്ത്യക്ക് എതിരാളികള്‍ അഫ്ഗാനിസ്ഥാന്‍ മാത്രമാണ്. 
 
ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ 90 ശതമാനവും അസ്തമിച്ചിരിക്കുകയാണ്. എങ്കിലും നേരിയ സാധ്യതകള്‍ ഇനിയുമുണ്ട്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്ഥാനോടും ഇന്ത്യയോടും ജയിച്ച ശ്രീലങ്ക ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്. ഇന്ത്യയോട് ജയിച്ച പാക്കിസ്ഥാന് ഇനി ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് എതിരാളികള്‍. ഇതില്‍ ഏതെങ്കിലും ഒരു കളി ജയിച്ചാല്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ കയറും. ശ്രീലങ്കയോട് തോറ്റ അഫ്ഗാനിസ്ഥാന് പാക്കിസ്ഥാനും ഇന്ത്യയുമാണ് ഇനി എതിരാളികള്‍. ഈ രണ്ട് കളികളും ജയിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ ആകും ഫൈനലില്‍ കയറുക. 
 
ഇനി ഇന്തയുടെ കാര്യത്തിലേക്ക് വന്നാല്‍ കണക്കുകള്‍ കുറച്ച് സങ്കീര്‍ണമാണ്. ഇന്ത്യ അഫ്ഗാനിസ്ഥാനോട് ഉയര്‍ന്ന മാര്‍ജിനില്‍ ജയിക്കുകയും പാക്കിസ്ഥാന്‍ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും തോല്‍ക്കുകയും വേണം. മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചു വേണം ഇന്ത്യക്ക് ഇനി മുന്നോട്ടു പോകാന്‍. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments