Webdunia - Bharat's app for daily news and videos

Install App

ടീമിൽ പൊട്ടിത്തെറി, കോഹ്ലിക്ക് പിന്നാലെ അനുഷ്കയോടും ‘ഗുഡ് ബൈ‘ പറഞ്ഞ് രോഹിത്!

രോഹിതും കോഹ്ലിയും അടിച്ചുപിരിഞ്ഞു?

Webdunia
വെള്ളി, 26 ജൂലൈ 2019 (15:11 IST)
ലോകകപ്പ് നേടാനാകാതെ ഇംഗ്ലണ്ടിൽ നിന്നും വെറും കൈയ്യോടെ ഇന്ത്യൻ ടീമിനു മടങ്ങേണ്ടി വന്നതിന്റെ നിരാശ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതിനിടയിൽ ടീം ഇന്ത്യയ്ക്കുള്ളിൽ അസ്വാസരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ ശരിവെക്കുന്ന സംഭവികാസങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 
 
ക്യാപ്റ്റൻ വിരാട് കോലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പിണക്കത്തിലാണെന്നും ഇരുവരുടെയും പേരിൽ ടീമിനകത്ത് രണ്ട് ടീമുകൾ രൂപപ്പെട്ടു കഴിഞ്ഞുവെന്നായിരുന്നു റിപ്പോർട്ട്. ഇത് ശരിവെയ്ക്കുന്ന പ്രവൃത്തിയാണ് രോഹിതിൽ നിന്നും ഉണ്ടായിരിക്കുന്നത്. 
 
വിരാട് കോലിക്കു പിന്നാലെ ഭാര്യയും ചലച്ചിത്ര താരവുമായ അനുഷ്ക ശർമയേയും ഇൻസ്റ്റഗ്രാമിൽ ‘അൺഫോളോ’ ചെയ്തിരിക്കുകയാണ് രോഹിത്. ഇതിനു തൊട്ടുപിന്നാലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചെറിയൊരു സന്ദേശത്തോടു കൂടിയ ചിത്രവും അനുഷ്ക ശർമ പോസ്റ്റ് ചെയ്തതോടെ രോഹിതിനുള്ള മറുപടിയാണെന്ന് ആരാധകർ പറഞ്ഞു. 
 
ജ്ഞാനികൾ അധികം സംസാരിക്കാറില്ല. തെറ്റിദ്ധാരണകൾ പെരുകുമ്പോഴും നിശബ്ദത പാലിക്കാൻ സത്യത്തിനു മാത്രമേ കഴിയൂ എന്നായിരുന്നു അനുഷ്കയുടെ വാക്കുകൾ. ഇത് രോഹിതിനെ മാത്രം ഉദ്ദേശിച്ചാണ് അനുഷ്ക പോസ്റ്റ് ചെയ്തതെന്നാണ് ആരാധകർ വാദിക്കുന്നത്.
 
വിരാട് കോലിയെ നേരത്തേ തന്നെ രോഹിത് ഇൻസ്റ്റഗ്രാമിൽ ‘അൺ ഫോളോ’ ചെയ്തിരുന്നു. അതേസമയം, കോലി ഇപ്പോഴും ഇൻസ്റ്റഗ്രാമിൽ രോഹിത്തിനെ ‘ഫോളോ’ ചെയ്യുന്നുണ്ട്. ഏതായാലും ഇരുവരും തമ്മിലുള്ള പിണക്കം പരസ്യമായി മാറിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments