Webdunia - Bharat's app for daily news and videos

Install App

അണിയറയില്‍ വന്‍ കളികള്‍; പരിശീലക സ്ഥാനത്തു നിന്നും കുംബ്ലയെ പുറത്താക്കുന്നു

പരിശീലക സ്ഥാനത്തു നിന്നും കുംബ്ലയെ പുറത്താക്കുന്നു

Webdunia
വ്യാഴം, 25 മെയ് 2017 (15:27 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തു നിന്നും അനിൽ കുംബ്ലയെ നീക്കാന്‍ ആലോചന. ബിസിസിഐയുടെ ഒരു വിഭാഗത്തിന് കുംബ്ലെയോടുള്ള കടുത്ത അതൃപ്‌തിയാണ് പുതിയ നീക്കത്തിന് കാരണം. പുതിയ പരിശീലകനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു.

അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യന്‍‌സ് ട്രോഫിക്ക് ശേഷമാകും പുതിയ പരിശീലകനെ തീരുമാനിക്കുക. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വിവി എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയായിരിക്കും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക.

അതേസമയം, ബിസിസിഐയുടെ ഒരു വിഭാഗം കുംബ്ലെയോട് കാണിക്കുന്ന എതിര്‍പ്പിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
കുംബ്ലെയെ ക്രിക്കറ്റ് ടീം ഡയറക്ടറുടെ സ്ഥാനത്തേക്ക് ഉയര്‍ത്തി രാഹുല്‍ ദ്രാവിഡിനെ ദേശീയ ടീമിന്റെ പരിശീലകനാക്കാനുള്ള നീക്കവും അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കുംബ്ലെ ഡയറക്ടറായി സ്ഥാനമേൽക്കുമെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നുണ്ട്. ഇന്ത്യന്‍ ടീം അംഗങ്ങളുമായി അടുത്ത ബന്ധമുള്ള ദ്രാവിഡ് ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ മടികാണിക്കില്ലെന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments