Webdunia - Bharat's app for daily news and videos

Install App

സ്കോട്ട്‌ലാൻഡ് വിജയത്തിന് പിന്നിൽ ആമസോൺ ഡെലിവറി ബോയ്, ക്രിസ് ഗ്രീവ്‌സിന്റെ വരവ് പ്രതിസന്ധികൾ താണ്ടി

Webdunia
ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (20:02 IST)
അന്താരാഷ്ട്ര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച്ചവെച്ചിട്ടുള്ള ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് സ്കോട്ട്ലൻഡ് ടി20 ലോകകപ്പിന് തുടക്കമിട്ടത്. ടീമിനെ മിന്നും ജയത്തിലേക്ക് നയിച്ചത് ഓൾറൗണ്ടർ ക്രിസ് ഗ്രീവ്‌സിന്റെ തകർപ്പൻ പ്രകടന്മായിരുന്നു.
 
ലോകകപ്പ് മത്സരത്തിലെ മിന്നും വിജയത്തിന്റെ ശിൽപിയായ ക്രിസ് ഗ്രീവ്‌സിന് പക്ഷേ പറയാനുള്ളത് ഒരു അതിജീവനത്തിന്റെ കഥയാണ്. സമീപകാലം വരെ ആമസോണിന്റെ ഡെലിവറി ബോയിയായിരുന്നു കളിക്കളത്തിൽ വിസ്‌മയം തീർത്ത ക്രിസ് ഗ്രീവ്‌സ്. സ്കോട്ട്‌ലൻഡുമായി കരാറുള്ള താരമല്ല ഗ്രീവ്‌സ്.
 
ഈയടുത്ത് മാത്രമാണ് ഗ്രീവ്‌സ് പരിശീലനം പോലും ആരംഭിച്ചതെന്ന് ടീം നായകൻ കെയ്‌ൽ കോറ്റ്സർ പറയുന്നു. സ്വന്തമായി ഇടം കണ്ടെത്താനായി ഗ്രീവ്‌സ് ഒരുപാട് പരിശ്രമിച്ചു. ഇപ്പോൾ ബംഗ്ലാദേശിനെതിരായ കളിയിലെ തകർപ്പൻ പ്രകടനത്തോടെ കളിയിലെ മാൻ ഓഫ് ദ മാച്ച് ആയിരിക്കുന്നു. സ്കോട്ട്‌ലൻഡ് നായകൻ പറഞ്ഞു.
 
മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 28 പന്തിൽ 45 റൺസാണ് ഗ്രീവ്‌സ് അടിച്ചെടുത്തത്. 141 എന്ന വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന്റെ സുപ്രധാനമായ രണ്ട് വിക്കറ്റുക‌ളും താരം വീഴ്‌ത്തി. ബംഗ്ലാ നിരയിലെ ഷാക്കിബ് അൽ ഹസൻ, മുഷ്‌ഫിഖുർ റഹീം എന്നിവരെയാണ് ഗ്രീവ്‌സ് പുറത്താക്കിയത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസാണ് ബംഗ്ലാദേശ് മത്സരത്തിൽ നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments