Webdunia - Bharat's app for daily news and videos

Install App

ഓരോ സ്ഥാനത്തിനും കടുത്തമത്സരം, ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ല, സഹതാരങ്ങൾ മാത്രം : തുറന്നടിച്ച് അശ്വിൻ

Webdunia
തിങ്കള്‍, 19 ജൂണ്‍ 2023 (13:46 IST)
ഇന്ത്യൻ ടീമിനുള്ളിൽ ഓരോ സ്ഥാനത്തിനുമായും കടുത്ത മത്സരമാണെന്നും സൗഹൃദം എന്ന വാക്ക് ഡ്രസിങ് റൂമിൽ ഇല്ലെന്നും വ്യക്തമാക്കി ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്ര അശ്വിൻ.എല്ലാവരും സഹതാരങ്ങളായ ഒരു കാലഘട്ടമാണിത്. ഒരു സമയത്ത് ക്രിക്കറ്റ് കളിക്കുമ്പോഴെല്ലാം സഹതാരങ്ങളെല്ലാവരും തന്നെ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ വെറും സഹപ്രവർത്തകർ മാത്രമാണ്. അശ്വിൻ പറയുന്നു.
 
ഓസ്‌ട്രേലിയക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്നും ഒഴിവാക്കപ്പെട്ടതിന് ശേഷം നടന്ന ഒരു അഭിമുഖത്തിനിടെയാണ് അശ്വിൻ ചില കാര്യങ്ങൾ തുറന്ന് സംസാരിച്ചത്. പണ്ടത്തെ സാഹചര്യങ്ങളും ഇന്നത്തേതും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മറ്റൊരാളെ ചവിട്ടിത്താഴ്ത്താനും മുന്നേറാനുമാണ് ഇന്ന് ഓരോരുത്തരും ശ്രമിക്കുന്നത്. അതിനാൽ മറ്റുള്ളവരുടെ കാര്യം അന്വേഷിക്കാൻ ആർക്കും സമയമില്ല. അശ്വിൻ പറഞ്ഞു.
 
താരങ്ങൾ പരസ്പരം കാര്യങ്ങൾ പങ്കുവെയ്ക്കുന്നതാണ് ടീമിന് നല്ലതെങ്കിലും അങ്ങനെയൊന്ന് ഇപ്പോൾ ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല.ഓരോരുത്തരും ഒറ്റയ്ക്കായുള്ള യാത്രയിലാണ്.വാസ്തവത്തിൽ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചാൽ ക്രിക്കറ്റ് കൂടുതൽ മെച്ചപ്പെടും മറ്റൊരാളുടെ ടെക്നിക്ക് മനസിലാക്കാനായാൽ നമ്മൾ കൂടുതൽ മെച്ചപ്പെടും. പക്ഷേ അതൊന്നും ഇന്ത്യൻ ടീമിൽ സംഭവിക്കുന്നില്ല. അശ്വിൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments