Webdunia - Bharat's app for daily news and videos

Install App

പൂനെയിലെ തോല്‍വി മറക്കാന്‍ ടീം ഇന്ത്യ പോയത് എങ്ങോട്ടായിരുന്നു? ചിത്രങ്ങൾ വൈറലാകുന്നു

തോൽവി‌യുടെ വേദനയിൽ തലകുമ്പിട്ടിരിക്കാൻ ഇന്ത്യൻ ടീമിനാകില്ല, കാരണം നായകൻ കോഹ്‌ലിയാണ്!

Webdunia
ചൊവ്വ, 28 ഫെബ്രുവരി 2017 (11:35 IST)
ഓസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ മത്സരത്തിന് ശേഷം കാണുന്നേ ഇല്ലായിരുന്നു. ദയനീയമായി പരാജയപ്പെട്ടതിന്റെ വേദനയിൽ വിഷമിക്കുകയായിരിക്കും അവർ എന്ന് കരുതിയവർക്ക് തെറ്റി. പരാജയത്തിൽ വേദനിച്ചിട്ട് കാര്യമില്ലെന്ന് ഒരിക്കൽ കൂടി മനസ്സിലാക്കി തരികയാണ് നായകൻ വീരാട് കോഹ്‌ലി.
 
തിരിച്ചടിച്ചിരിക്കും ഇന്ത്യ, കാരണം ഇത് ചുണക്കുട്ടികളുടെ ടീമാണ്. തോല്‍വിയുടെ വേദനയില്‍ ഡ്രസിംഗ് റൂമില്‍ തലയും കുമ്പിട്ട് ഇരുന്നാല്‍ ബാംഗ്ലൂരിലെ അടുത്ത ടെസ്റ്റില്‍ മറുപടി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് പൂനെയുടെ ഭംഗി ആസ്വദിക്കാൻ തന്നെ താരങ്ങൾ തീരുമാനിച്ചു.
 
മനസ്സിനെ ശാന്തമാക്കാനായി ട്രക്കിംഗായിരുന്നു ടീം തെരഞ്ഞെടുത്ത വഴി. നല്ലൊരു പരിശീലനം കൂടിയാകും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട്. പൂനെയുടെ മലനിരകളിലൂടെ സഞ്ചരിക്കുന്ന ടീമിന്റെ ചിത്രങ്ങള്‍ നായകന്‍ വിരാട് കോഹ്‌ലിയും സഹതാരങ്ങളായ രവീന്ദ്ര ജഡേജയും ആര്‍.അശ്വിനുമെല്ലാം ട്വിറ്ററില്‍ പങ്ക് വച്ചിട്ടുണ്ട്. 
 
ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ നേരിടുന്ന ഏറ്റവും വലിയ രണ്ടാമത്തെ കനത്ത തോല്‍വിയായിരുന്നു പൂനെ ടെസ്റ്റില്‍ ഇന്ത്യ ഏറ്റുവാങ്ങിയത്. 333 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 19 തുടര്‍വിജയങ്ങളെന്ന ഇന്ത്യയുടെ റെക്കോര്‍ഡ് കുതിപ്പിനും ഇതോടെ അന്ത്യമായി. 

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments