Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ ആര് ജയിക്കും ?; കിടിലന്‍ പരാമര്‍ശവുമായി അഫ്രീദി രംഗത്ത്

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടത്തില്‍ ആര് ജയിക്കും ?; വെളിപ്പെടുത്തലുമായി അഫ്രീദി

ഹൈവോള്‍ട്ടേജ് പോരാട്ടത്തില്‍ ആര് ജയിക്കും ?; കിടിലന്‍ പരാമര്‍ശവുമായി അഫ്രീദി രംഗത്ത്
ലണ്ടന്‍ , ശനി, 3 ജൂണ്‍ 2017 (14:15 IST)
ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ‌ട്രോഫി മത്സരത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വിജയസാധ്യത ആര്‍ക്കെന്ന് വ്യക്തമാക്കി മുന്‍ പാകിസ്ഥാന്‍ ക്യാപ്‌റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്ത്.

വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങുന്ന ടീം ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തും. സമീപകാലത്തെ മികച്ച  റെക്കോര്‍ഡുകള്‍ക്കൊപ്പം കഴിവുള്ള ഒരുപിടി താരങ്ങളും ഉള്‍കൊള്ളുന്ന ടീമാണ് ഇന്ത്യയുടേത്. ഏകദിനത്തില്‍ കോഹ്‌ലി നടത്തുന്ന മികച്ച പ്രകടനം അവര്‍ക്ക് നേട്ടമാകും. വിരാടിന്റെ വിക്കറ്റ് സ്വന്തമാക്കാന്‍ പാക് ബോളര്‍മാര്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നും അഫ്രീദി പറഞ്ഞു.

കോഹ്‌ലിയെ വിലകുറച്ചു കാണാതെ പാക് ബോളര്‍മാര്‍ തിളങ്ങിയാല്‍ ഇന്ത്യയെ കുറഞ്ഞ സ്‌കോറില്‍ പുറത്താക്കാന്‍ സാധിച്ചേക്കാം. ഇന്ത്യന്‍ ബോളര്‍മാരില്‍ ജസ്‌പ്രീത് ബുമ്രയുടെ പ്രകടനം പ്രശംസ അര്‍ഹിക്കുന്നതാണ്. ബാറ്റ്‌സ്‌മാന്റെ താളം തെറ്റിക്കുന്ന യോര്‍ക്കറുകളാണ് അദ്ദേഹത്തിന്റെ കരുത്തെന്നും അഫ്രീദി പറഞ്ഞു.

നാളെയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരം. പരിശീലകന്‍ അനില്‍ കുംബ്ലെയും ക്യാപ്‌റ്റന്‍ കോഹ്‌ലിയും തമ്മിലുള്ള പൊരുത്തക്കേട് വര്‍ദ്ധിച്ച സാഹചര്യത്തില്‍ മത്സരത്തിന്റെ ഗതി എന്താകുമെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആരാധകര്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുംബ്ലെ രാജിക്കൊരുങ്ങുന്നു; ഇന്ത്യന്‍ ടീമിനെ കളി പഠിപ്പിക്കാന്‍ കൂറ്റനടികളുടെ രാജാവ് എത്തുന്നു!