Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കുംബ്ലെ രാജിക്കൊരുങ്ങുന്നു; ഇന്ത്യന്‍ ടീമിനെ കളി പഠിപ്പിക്കാന്‍ കൂറ്റനടികളുടെ രാജാവ് എത്തുന്നു!

കുംബ്ലെ രാജിക്കൊരുങ്ങുന്നു; കളി പഠിപ്പിക്കാന്‍ കൂറ്റനടികളുടെ രാജാവ് എത്തുന്നു!

കുംബ്ലെ രാജിക്കൊരുങ്ങുന്നു; ഇന്ത്യന്‍ ടീമിനെ കളി പഠിപ്പിക്കാന്‍ കൂറ്റനടികളുടെ രാജാവ് എത്തുന്നു!
ന്യൂ​ഡ​ൽ​ഹി , വെള്ളി, 2 ജൂണ്‍ 2017 (21:09 IST)
ചാമ്പ്യന്‍സ് ടോഫി മത്സരങ്ങള്‍ ആരംഭിച്ചിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാമ്പില്‍ പടലപിണക്കങ്ങൾ രൂക്ഷമായ സാഹചര്യത്തില്‍ പ​രി​ശീ​ല​ക​നാ​യി തു​ട​രാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ പ​രി​ശീ​ല​ക​ൻ അ​നി​ൽ കും​ബ്ലെ വ്യക്തമാക്കിയതായി എ​ൻ​ഡി ​ടി​വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയുമായുള്ള കടുത്ത അഭിപ്രായ വ്യത്യാസമാണ് രാജിവയ്‌ക്കുന്നതിലേക്ക് കുംബ്ലെയെ നയിക്കുന്നതെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഇ​ട​ക്കാ​ല ഭ​ര​ണ​സ​മി​തി കും​ബ്ലെ​ തുടരണമെന്ന് ആവശ്യപ്പെടുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. എന്നാല്‍, ബിസിസിഐക്ക് താല്‍പ്പര്യമില്ലാത്തതും കോഹ്‌ലിയുടെ ശക്തമായ എതിര്‍പ്പുമാണ് കുംബ്ലെയ്‌ക്ക് തിരിച്ചടിയായത്.

കും​ബ്ലെ സ്ഥാ​ന​മൊ​ഴി​ഞ്ഞാ​ൽ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് ശേ​ഷം മു​ന്‍താ​രം വി​രേ​ന്ദ​ര്‍ സെ​വാ​ഗി​നെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

webdunia


അതേസമയം, മുൻ ഇന്ത്യൻ നായകൻ സൗരവ്​ ഗാംഗുലി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള കളിക്കാരുമായി ചർച്ച നടത്തി. പരിശീലകൻ എന്ന നിലയിൽ അനില്‍ കുംബ്ലെ നടത്തുന്ന ഇടപെടലുകളും പ്രശ്‌നങ്ങളും എന്താണെന്ന് നേരിട്ട് ചോദിച്ചറിയുന്നതിനാണ് ഗാംഗുലി കളിക്കാരുമായി ചര്‍ച്ച നടത്തിയത്. പ്രശ്‌നങ്ങള്‍ ഗുരുതരമാകാതിരിക്കാനുള്ള കൂടിക്കാഴ്‌ചയാണ് അദ്ദേഹം നടത്തിയത്.

എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന നിലയിലേക്കാണ് പ്രശ്‌നം ഇപ്പോള്‍ നീങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശ്‌നം ഗുരുതരം, കുംബ്ലെ തെറിക്കുമെന്ന് വ്യക്തം; ഗാംഗുലി ലണ്ടനിലെത്തി കോഹ്‌ലിയുമായി കൂടിക്കാഴ്‌ച നടത്തി