Webdunia - Bharat's app for daily news and videos

Install App

'പിച്ച് കൂടുതൽ നനയ്ക്കാൻ പറഞ്ഞിട്ടുണ്ട്' വിരമിയ്ക്കൽ പ്രാഖ്യാപിച്ച ശേഷം ധോണി എത്തിയത് ബാലാജിയുടെ അടുത്തേയ്ക്ക്, ഒന്നും അറിയാതെ ബാലാജി

Webdunia
ഞായര്‍, 23 ഓഗസ്റ്റ് 2020 (12:00 IST)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം ധോണി പോയത് മുൻ ഇന്ത്യൻ താരവും ചെന്നൈ സൂപ്പർ കിങ്സിന്റെ ബോളിങ് കോച്ചുമായ ലക്ഷ്മിപതി ബാലാജിയുടെ അടുത്തേയ്ക്ക്. എന്നാൽ ധോണി വിരമിക്കൽ പ്രഖ്യാപിച്ച വിവരം അപ്പോ:ൾ ബാലാജി അറിഞ്ഞിരുന്നില്ല. വുരമിക്കൽ പ്രഖ്യാപിച്ച ശേഷവും അദ്ദേഹത്തിൽ ഒരു ഭാവമാറ്റവും പ്രകടമായിരുന്നില്ല എന്ന് ബാലാജി പറയുന്നു. 
 
'ഇന്‍സ്റ്റഗ്രാമില്‍ വിരമിക്കല്‍ പ്രഖ്യാപനം പോസ്റ്റ് ചെയ്ത ശേഷം ധോണി എന്റെ അടുത്തേക്കാണ് വന്നത്. എന്നാൽ അക്കാര്യം ഞാൻ അറിഞ്ഞിരുന്നില്ല. പരിശീലനത്തിനുശേഷം ധോണിയുമായി പിച്ചിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചുമെല്ലാം സംസാരിയ്ക്കുക പതിവാണ്. അന്നും പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടില്‍നിന്ന് കയറിവന്നു. പിച്ചില്‍ കൂടുതല്‍ വെള്ളമൊഴിച്ച്‌ നനയ്ക്കാന്‍ ഗ്രൗണ്ട്സ്മാനോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് പതിവുപോലെ ധോണി എന്നോട് പറഞ്ഞു. 
 
ശരിയെന്ന് ഞാൻ മറുപടിയും നല്‍കി. ധോണിയുടെ രീതി അതാണ്. എത്രമാത്രം പ്രധാനപ്പെട്ട കാര്യമാണെങ്കിലും അത് സ്വാഭാവികമായി ചെയ്യും. ഒന്നിനോടും ഒരു പരിധിയില്‍ കൂടുതല്‍ അടുക്കാത്ത സ്വഭാവമാണ് അദ്ദേഹത്തിന്റേത്. ഇനി എന്തൊക്കെ സംഭവിച്ചാലും അദ്ദേഹത്തിന്റെ ജീവിതം നിശ്ചലമാകില്ല. പതിവുപോലെ അദ്ദേഹം മുന്നോട്ടുപോവുക തന്നെ ചെയും.' ബാലാജി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments