Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊറോണയോട് പൊരുതാൻ 80 ലക്ഷം നൽകി രോഹിത്; തെരുവുനായ്ക്കൾക്ക് 5 ലക്ഷം!

കൊറോണയോട് പൊരുതാൻ 80 ലക്ഷം നൽകി രോഹിത്; തെരുവുനായ്ക്കൾക്ക് 5 ലക്ഷം!

അനു മുരളി

, ചൊവ്വ, 31 മാര്‍ച്ച് 2020 (13:21 IST)
കൊവിഡ് 19 നിയന്ത്രവിധേയമാകാതെ പടരുന്നതിനെതിരെ നിരവധി പ്രമുഖർ സഹായവുമായി രംഗത്തെത്തിയിരുന്നു. വൈറസ് വ്യാപനത്തോട് പൊരുതുന്നതിനായി വിവിധ ഫണ്ടുകളിലേക്കായി 80 ലക്ഷം രൂപയുടെ സഹായവുമായി ഇന്ത്യൻ ക്രിക്കറ്റ് ഉപനായകൻ രോഹിത് ശർമയും ഭാര്യയും. 
 
45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും നൽകും. 10 ലക്ഷം രൂപ വ്യത്യസ്തമായ രണ്ട് കാര്യങ്ങൾക്കാണ് രോഹിത് വിനിയോഗിച്ചിരിക്കുന്നത്. പട്ടിണിയിലായ ആളുകളെ സഹായിക്കാനായി ആരംഭിച്ച ‘സൊമാറ്റോ ഫീഡിങ് ഇന്ത്യ’ ക്യാംപെയിനിലേക്ക് 5 ലക്ഷവും പട്ടിണിയിലായ തെരുവുനായ്ക്കൾക്ക്5 ലക്ഷവും നീക്കി വെച്ചിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ.
 
നമ്മുടെ രാജ്യം പഴയപടി ആകേണ്ടത് നമ്മുടെ ആവശ്യമാണ്. അതിനുള്ള ഉത്തരവാദിത്തവും നമുക്കാണ്. അതിനാൽ അവർക്കൊപ്പം കൈകോർത്ത് രാജ്യത്തെ പടുത്തുയർത്താമെന്ന് രോഹിത് ശർമ കുറിച്ചു. നേരത്തേ, വിരാട് കോഹ്ലി, അനുഷ്ക ശർമ, ശിഖർ ധവാൻ, സൗരവ് ഗാംഗുലി, മഹേന്ദ്രസിംഗ് ധോണി തുടങ്ങിയവർ സഹായവുമായി എത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി നീലക്കുപ്പായത്തിൽ വീണ്ടും കളിക്കുന്നത് കാണാൻ ആഗ്രഹിക്കുന്നു, പക്ഷേ ഇക്കാര്യവും പ്രധാനമാണ് !