കോവിഡ് 19 വ്യാപനത്തെ കുറിച്ച് രാജ്യത്ത് പല തരത്തിലുള്ള തെറ്റായ വാർത്തകൾ പ്രചരികുന്നുണ്ട്. എന്നാൽ. കോവിഡ് 19നെ കറിച്ചുള്ള ശരിയായ വാർത്തകളും വിവരങ്ങളും അറിയാൻ ഇനി ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ചോദിച്ചാൽ മതി. ഇതിനായി പ്രത്യേക ചാറ്റ്ബോട്ടിനെ സജ്ജീകരിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്.
ആരോഗ്യ മന്ത്രാലയവും മൈഗേവ് ഇന്ത്യയും ഫേസ്ബുക്കുമായി ചേർന്നാണ് മെസഞ്ചറിൽ കൊറോണ ഹെൽപ്പ് ഡെസ്ക് ചാറ്റ്ബോട്ട് ആരംഭിച്ചിരിക്കുന്നത്. കോവിഡ് 19നെ സംബന്ധിച്ച സംശയങ്ങൾ ഈ ചാറ്റ്‌ബോട്ടിനോട് ചോദിയ്ക്കാം. കൃത്യമായ വാര്‍ത്തകള്‍, ഔദ്യോഗിക അപ്ഡേറ്റുകള്‍, സ്വീകരിക്കേണ്ട മുന്‍കരുതല്‍, അടിയന്തര ഹെൽപ്‌ലൈന്‍ നമ്പറുകള്‍ എന്നിവ ചാറ്റ് നൽകും.
മാത്രമല്ല ആരോഗ്യ മന്ത്രാലയത്തിലേക്ക് ഈ ചാറ്റ്ബോട്ടിലൂടെ നേരിട്ട് ബന്ധപ്പെടാനും സാധികും. മൈഗോവ് കൊറോണ ഹബ്ബിന്റെ ഫേസ്ബുക്ക് പേജിലേക്ക് 'സ്റ്റാർട്ട്' എന്ന് ഒരു സന്ദേശം അയച്ചാൽ പിന്നീട് കോവിഡുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാം സ്ഥിരിമായി ആവർത്തിക്കപ്പെട്ട ചോദ്യങ്ങൾ പട്ടികയിൽനിന്നും തിരഞ്ഞെടുക്കുകയും ചെയ്യാം. വീഡിയോ ഇൻഫോ ഗ്രാഫിക്സ് ആയോ, ടെക്സ്റ്റ് ആയോ ചാറ്റ് ബോട്ട് മറുപടി നൽകും. ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ചാറ്റ്‌ബോട്ടിൽ ആശയവിനിമയം നടത്താവുന്നതാണ് .