Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സൂപ്പർമാൻ കോഹ്ലി, ലബുഷെയ്നെ ‘പറന്നുപിടിച്ചു; പൊടിപാറി ഏകദിന ഫൈനല്‍

സൂപ്പർമാൻ കോഹ്ലി, ലബുഷെയ്നെ  ‘പറന്നുപിടിച്ചു; പൊടിപാറി ഏകദിന ഫൈനല്‍

ചിപ്പി പീലിപ്പോസ്

, ഞായര്‍, 19 ജനുവരി 2020 (16:29 IST)
ബംഗളൂരുവില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ‘ഫൈനലില്‍’ ഇന്ത്യയ്‌ക്കെതിരെ തീപ്പൊരി ബാറ്റിംഗ് കാഴ്ച വെച്ച് ഓസ്‌ട്രേലിയ. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി ഓസ്ട്രേലിയൻ ഇന്നിങ്സിന് അടിത്തറയിട്ട സ്റ്റീവ് സ്മിത്ത് - മാർനസ് ലബുഷെയ്ൻ കൂട്ടുകെട്ടു പൊളിച്ച് ഇന്ത്യ. 
 
ഏകദിനത്തിലെ കന്നി അർധസെഞ്ചുറി കുറിച്ച മാർനസ് ലബുഷെയ്ൻ രവീന്ദ്ര ജഡേജയുടെ പന്തിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പറക്കും ക്യാച്ചിൽ പുറത്തായതോടെ ഇന്ത്യയ്ക്ക് ആശ്വാസം. 64 പന്തിൽ അഞ്ചു ഫോറുകൾ സഹിതം 54 റൺസെടുത്താണ് ലബുഷെയ്ന്റെ മടക്കം. സ്റ്റീവ് സ്മിത്ത്, അലക്സ് കാരി എന്നിവർ ക്രീസിൽ.
 
പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. രാജ്കോട്ടില്‍ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. 
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.
 
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, അലക്സ് ക്യാരി, അഷ്ടണ്‍ ടര്‍ണര്‍, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആഡം സാംമ്പ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അവൻ ഇനി ടീം ഇന്ത്യയ്ക്കായി കളിക്കില്ല’ - തുറന്നടിച്ച് ഇന്ത്യൻ താരം