കൊവിഡ് സാഹചര്യത്തില്‍ ഐടി, ബിപിഒ ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഈ വര്‍ഷം അവസാനം വരെയാണ് നീട്ടിയിരിക്കുന്നത്. നേരത്തേ നിശ്ചയിച്ച കാലാവധി ഈ മാസം 31ന് തീരാനിരിക്കയാണ് പുതിയ തീരുമാനം.
രാജ്യത്തെ ഐടി ജീവനക്കാരില്‍ 85 ശതമാനവും വീട്ടില്‍ ഇരുന്നാണ് ജോലി ചെയ്യുന്നത്. ഐടി ജീവനക്കാരുടെ വര്‍ക്ക് ഫ്രം ഹോം കാലാവധി നീട്ടാനുള്ള ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ തീരുമാനത്തിന് ഇന്നലെയാണ് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.