Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 69 ശതമാനം പേരും പ്രമേഹ രോഗികള്‍

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 69 ശതമാനം പേരും പ്രമേഹ രോഗികള്‍

ശ്രീനു എസ്

, വെള്ളി, 28 ഓഗസ്റ്റ് 2020 (09:08 IST)
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 69 ശതമാനം പേരും പ്രമേഹ രോഗികളെന്ന് കണക്ക്. ഇതില്‍ ഏകദേശം പേര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. മരണനിരക്ക് കൂടുതലും പുരുഷന്‍മാരിലാണ്. കൂടാതെ മരണപ്പെട്ടവരില്‍ 12ശതമാനം അര്‍ബുദ രോഗികളായിരുന്നു. 
 
അതേസമയം കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിയുകയും 5107 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു. ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രേക്ക് ദ ചെയിന്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി