Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒറ്റ ദിവസം 15,968 പേർക്ക് രോഗബാധ, 465 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു

ഒറ്റ ദിവസം 15,968 പേർക്ക് രോഗബാധ, 465 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാലര ലക്ഷം കടന്നു
, ബുധന്‍, 24 ജൂണ്‍ 2020 (10:02 IST)
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 15,968 പേർക്ക് രോഗബാധ, ഇതാദ്യമായാണ് ഒരുദിവസം 16,000 നടുത്ത് ആളുകൾക്ക് രോഗബാധ സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ രാജ്യത്ത് രോഗബധിതരുടെ എണ്ണം നലരലക്ഷം കടന്നു. 4,56,183 പേർക്കാണ് രാജ്യത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 465 പേർ മരണപ്പെടുകയും ചെയ്തു. 14,476 പേരാണ് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 
 
1,83,022 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 2,58,685 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 1,39,010 ആയി. 6,531 പേരാണ് മഹാരാഷ്ട്രയിൽ മരണപെട്ടത്. 66,602 പേർക്കാണ് ഡൽഹിയിൽ രോഗബാധ സ്ഥിരീകരിച്ചത്. 2,301 പേർക്ക് ഡൽഹിയിൽ ജീവൻ നഷ്ടമായി. 64,603 പേർക്ക് രോഗബധ സ്ഥിരീകരിച്ച തമിഴ്നാട്ടിൽ 833 പേർ മരണപ്പെട്ടു.    
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

7 ദിവസത്തിനുള്ളില്‍ കൊവിഡ് മാറ്റും, അവകാശവാദവുമായി പതഞ്‌ജലി - മരുന്നിന് വില 545 രൂപ !