Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്നും ഇരു സൈന്യങ്ങളും പിൻമാറും, അതിർത്തിയിൽ പൂർണ സജ്ജമായി ഇന്ത്യൻ സേന

സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്നും ഇരു സൈന്യങ്ങളും പിൻമാറും, അതിർത്തിയിൽ പൂർണ സജ്ജമായി ഇന്ത്യൻ സേന
, ബുധന്‍, 24 ജൂണ്‍ 2020 (07:44 IST)
ഇന്ത്യ ചൈന അതിർത്തി പ്രശ്നങ്ങൾ രമ്യമായി പരിഹരിയ്ക്കനുള്ള ശ്രമങ്ങൾ തുടരുകയാണ് സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ സമവായത്തിലെത്തി എന്ന് ഇന്നലെ നടന്ന ചർച്ചയ്ക്കൊടുവിൽ കരസേന വ്യക്തമാക്കിയിരുന്നു. എന്നാൽ ഏതെല്ലാം പ്രദേശങ്ങശങ്ങളിൽനിന്നുമാണ് സൈന്യത്തെ പിൻവലിയ്ക്കുക എന്ന് വ്യക്തമാക്കിയിട്ടില്ല. 
 
സൈന്യത്തെ പിൻവലിയ്ക്കുന്നതിൻ ധരണയിലെത്തിയെങ്കിലും ചൈനയെ പൂർണമായും വിശ്വാസത്തിലെടുക്കാൻ ഇന്ത്യ തയ്യാറാവില്ല. കാരണം ജൂൺ 15 ന് സമാനമായ രീതിയിൽ ധാരണയിലെത്തിയതിന് ശേഷം ചൈനീസ് സൈന്യം പിൻവാങ്ങാതിരുന്നതാണ് യുദ്ധ സമാനമായ സംഘർഷം ഗൽവാനിൽ ഉണ്ടാകാൻ കാരണം. സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിയ്ക്കുമെങ്കിലും അതിർത്തീയിൽ ശക്തമായ നിരീക്ഷണവും സൈനിക സന്നാഹവും തുടരും എന്നാണ് വിവരം.
 
ഇതിനോടകം തന്നെ വലിയ സംഗം സൈനിക, അർധ സൈനിക വിഭാഗം ആയുധ സജ്ജമായി അതിർത്തിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. വ്യോമാക്രമണങ്ങൾ ചെറൂക്കുന്നതിന് സർഫസ് ടു എയർ മിസൈൽ ഉൾപ്പടെയുള്ള ആയുധങ്ങളും നിരീക്ഷണത്തിനായി ഡ്രോണുകളും അതിർത്തിയിൽ വിന്യസിച്ചതായി റിപ്പോർട്ടുകളുണ്ട്. ചൈനയെ വീശ്വാത്തിൽ എടുക്കാൻ തയ്യാറല്ല എന്ന് സൂചിപ്പിയ്ക്കുന്നതാണ് ഇ നീക്കങ്ങൾ. അതിർത്തിയിൽ ശക്തമായ നിരിക്ഷണം തുടരാനാണ് ഇന്ത്യയുടെ തീരുമാനം.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചായയില്‍ പഞ്ചസാര കുറഞ്ഞെന്ന കാരണത്താല്‍ തര്‍ക്കം; ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറത്തു കൊന്നു