കൊവിഡ് 19 ജാഗ്രതാ പോർട്ടലിന് ഒരു കോടി സന്ദർശകർ

എകെജെ അയ്യര്‍
ബുധന്‍, 22 ജൂലൈ 2020 (15:01 IST)
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത അപ്ലിക്കേഷനു ഒരു കോടി സന്ദർശകർ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കൽ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകർച്ചവ്യാധി മാനേജ്‌മെന്റ്  സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ.  
 
കോവിഡ്  ആദ്യ കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ച ഘട്ടത്തിൽ മാർച്ച് 19 നാണ് കോവിഡ് 19 ജാഗ്രത അപ്ലിക്കേഷൻ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവർത്തനക്ഷമമാക്കിയത്. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി ഏറ്റെടുത്തു. ഹോം ക്വാറന്റയിനിൽ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികൾ സമർപ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓൺലൈൻ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവർത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷൻ വിപുലീകരിച്ചു.
 
മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ആളുകളെ തിരികെ കൊണ്ടുവരാനുള്ള ട്രാവൽ പാസ്സ് സംവിധാനവും സർക്കാർ നിർദേശാനുസരണം അപ്ലിക്കേഷനിൽ ഉൾപ്പെടുത്തി. റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പർക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയർ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകൾക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിൽ സമഗ്രമായ പകർച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷൻ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വെള്ളം തിളപ്പിക്കണം, കൈകഴുകണം; ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ അറിയണം

ചൂട് സമയത്ത് മുടി കൂടുതല്‍ കൊഴിയും; ഇക്കാര്യങ്ങള്‍ അറിയണം

How to Open Closet Seat Cover: ക്ലോസറ്റ് ലിഡ് ഇങ്ങനെയാണോ തുറക്കുന്നത്? ശ്രദ്ധിക്കുക

കുട്ടിക്ക് ബുദ്ധി ഉണ്ടാവണമെങ്കില്‍ മാതാവ് ബുദ്ധിമതിയായിരിക്കണം! പുതിയ പഠനം

ഈ ദൈനംദിന ശീലം നിങ്ങളുടെ ഹൃദയാഘാത സാധ്യത ഇരട്ടിയാക്കുന്നു: കാര്‍ഡിയോളജിസ്റ്റിന്റെ മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments