Webdunia - Bharat's app for daily news and videos

Install App

കൊറോണ ഇനി 'കൊവിഡ് 19'; മരണം 1100 കടന്നു, ഇന്നലെ മരിച്ചത് 97 പേര്‍

കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്ക രൂപമാണ് കൊവിഡ് 19.

റെയ്‌നാ തോമസ്
ബുധന്‍, 12 ഫെബ്രുവരി 2020 (09:27 IST)
ലോകത്തെ ആശങ്കയിലാഴ്ത്തിയ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന 'കൊവിഡ് 19 എന്ന പേര് നൽകി. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്ക രൂപമാണ് കൊവിഡ് 19. 
 
പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ലുഎച്ച്ഒ ഡയറക്ടർ ജനറൽ അറിയിച്ചു. കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിൻ 18 മാസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം അറിയിച്ചു. 
 
അതേസമയം, കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ ചൊവ്വാഴ്ച മരിച്ചത് 97 പേര്‍. ഇതോടെ, വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1113 ആയി. കൊറോണ ബാധിതരുടെ എണ്ണം ചൈനയില്‍ 44,653 ആയി. ചൊവ്വാഴ്ച 2015 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി 30ന് ശേഷമുള്ള ഏറ്റവും കുറവ് സ്ഥിരീകരണമാണ് ചൊവ്വാഴ്ചയുണ്ടായതെന്നത് ആശ്വാസം പകരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

ആദ്യം മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക്, ഇപ്പോള്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക്; ശരിക്കും എന്താണ് എംപോക്‌സ്

അടുത്ത ലേഖനം
Show comments