കൊവിഡ് വീണ്ടും പിടിമുറുക്കിയതോടെ ഒരു നഗരം കൂടി അടച്ചിടാൻ തീരുമാനിച്ച് ചൈന. ജിയോംഗി പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയതോടെയാണ് ഈ തീരുമാനം.
നേരത്തെ അന്യാങ്. ഷിയാന്‍, യുഷൗ എന്നീ നഗരങ്ങൾ ഒമിക്രോൺ വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്നു.നേരത്തെ വിദേശത്ത് നിന്നു വന്നവരില്‍ മാത്രമാണ് ഒമിക്രോണ്‍ വകദേഭം കണ്ടെത്തിയത്. എന്നാല്‍ ഇതാദ്യമായാണ് നാട്ടില്‍ തന്നെയുള്ളവരില്‍ ഈ വകഭേദം കണ്ടെത്തുന്നത്. ഇതാണ് ആശങ്ക വർധിപ്പിക്കുന്നത്.
ഫെബ്രുവരിയിൽ വിന്റർ ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കൊവിഡ് മുക്തമാക്കാനുള്ള പ്രയത്‌നത്തിലാണ് ചൈന. ഇതിനെ തുറ്റർന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ജനങ്ങളോട് വീടുകള്‍ വിട്ടു പുറത്തുപോകുരുതെന്നും കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ പുറത്തിറക്കരുതെന്നും കര്‍ശന നിർദേശമാണ് നൽകിയിരിക്കുന്നത്.