Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പെരുന്നാളൊക്കെ വരുകയല്ലേ ? സ്വാദിഷ്ടമായ ഒരു സ്‌പെഷ്യൽ ബിരിയാണി ഉണ്ടാക്കിയാലോ ?

പെരുന്നാളൊക്കെ വരുകയല്ലേ ? സ്വാദിഷ്ടമായ ഒരു സ്‌പെഷ്യൽ ബിരിയാണി ഉണ്ടാക്കിയാലോ ?
, ശനി, 24 ജൂണ്‍ 2017 (11:42 IST)
റംസാന്‍ ആഗതമാകുകയാണ്. ഏതൊരു വീട്ടിലും റംസാന്‍ സ്പെഷ്യലായി ഏതെങ്കിലും ഒരു ബിരിയാണി ഉണ്ടായിരിക്കും. എന്നിരുന്നാലും ചിക്കന്‍ ബിരിയാണിയായിരിക്കും മിക്കവീടുകളിലും ഉണ്ടായിരിക്കുക. അതുകൊണ്ടുതന്നെ സ്വാദിഷ്ടമായ ചിക്കന്‍ ബിരിയാണി എങ്ങിനെയാണ് ഉണ്ടാക്കുകയെന്ന് നോക്കാം. 
 
ആവശ്യമായ ഇനങ്ങള്‍‍:
 
ബസുമതി അരി: രണ്ട് കപ്പ് 
 
ഗ്രാബു ചതച്ചത്: നാല് എണ്ണം
 
നെയ്യ്: രണ്ട് വലിയ സ്പൂൺ 
 
നാരങ്ങ: ഒന്ന്
 
ഉപ്പ് ആവശ്യത്തിന്
 
ചിക്കൻ: 1 1/2 കിലോ 
 
ഏലക്ക ചതച്ചത്: നാലെണ്ണം
 
കറുവാപട്ട:  ഒരു കഷ്ണം 
 
വഴണയില: ഒന്ന് 
 
ജാതിപത്രി: രണ്ട് എണ്ണം
 
പ്രൂൺസ് കറുത്തത്: പത്ത് എണ്ണം 
 
കറുത്ത ജീരകം: ഒരു ടീ.സ്പൂൺ 
 
സവാള: രണ്ട് എണ്ണം 
 
ഇഞ്ചി അരച്ചത്: ഒരു ടേ.സ്പൂൺ 
 
വെളുത്തുള്ളി അരച്ചത്: ഒരു ടേ. സ്പൂൺ  
 
മുളകുപൊടി: ഒരു ടേ .സ്പൂൺ 
 
മല്ലിപ്പൊടി: ഒന്നര ടേ. സ്പൂൺ 
 
ഉണക്കമുളക് പൊടിച്ചത്: ഒരു ടേ .സ്പൂൺ 
 
ഗരം മസാല: ഒരു ടീ.സ്പൂൺ 
 
കുരുമുളക് പൊടി: ഒരു ടീ.സ്പൂൺ 
 
ജീരകം: ടീ. സ്പൂൺ 
 
തൈര്: അരക്കപ്പ് 
 
ബിരിയാണിക്ക് നിറം നല്‍കുന്നതിനായി ചില വസ്തുക്കള്‍ ചേര്‍ക്കാം: 
 
കേവട / റോസ് വാട്ടർ: രണ്ട് ടേ. സ്പൂൺ
 
മഞ്ഞ, ചുവപ്പ്, ഓറഞ്ച് എന്നീ കളറുകള്‍ എല്ലാം ആവശ്യത്തിനു മാത്രം
 
ഉണ്ടാക്കുന്ന വിധം നോക്കാം: 
 
തിളക്കുന്ന വെള്ളത്തിലേക്ക് ആദ്യം ഉപ്പും ഗ്രാമ്പുവും ചേർക്കുക.അതിനു ശേഷം അതിലേക്ക് അരി കഴുകി ഇടുക. തുടര്‍ന്ന് നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക, കൂടെ നെയ്യും ചേർക്കുക. അരി മുക്കാൽ വേവാകുമ്പോൾ ഊറ്റിയെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കുക. ഇഞ്ചി, വെളുത്തുള്ളി എന്നിവ കാൽക്കപ്പ് വെള്ളംചേർത്ത് അരച്ച് വെക്കുക. സവാള നീളത്തിൽ നേർത്ത രീതിയില്‍ അരിഞ്ഞ് ഇളം ബ്രൌൺ നിറത്തിൽ വറുത്തു കോരിയെടുക്കുക. മുഴുവനും കോരിമാറ്റാതെ ഒരു വലിയ സ്പൂൺ അളവ് കോരാതെ അതില്‍തന്നെ ഇടണം. അതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ഇട്ട്, ഒരു മീഡിയം ചൂടിൽ ഇളക്കിച്ചേർക്കുക. ചിക്കന്റെ നിറം ഒന്നു മാറിത്തുടങ്ങുബോൾ ഇഞ്ചി വെളുത്തുള്ളി എന്നിവ അരച്ചുവച്ചതും ചേർത്ത് വീണ്ടും ഇളക്കുക. 
 
അഞ്ചു മിനിട്ടുകൾക്കു ശേഷം എടുത്തുവച്ചിരിക്കുന്ന ചിക്കന്റെ മസാലയിലേക്ക്, ഏലക്ക, വഴണയില, കറുവാപട്ട, ജാതിപത്രി, പ്രൂൺസ് കറുത്തത്, കറുത്ത ജീരകം എന്നിവ ചേർത്തിളക്കുക. അടുത്തതായി ചിക്കൻ മസാല ഉള്‍പ്പെടെയുള്ള പൊടികളെല്ലാം ചേർത്തിളക്കുക. ഈ മസാലകളും കൂടെ ചേർത്തിളക്കി വഴറ്റിക്കൊണ്ടിരിക്കുമ്പോൾ ചിക്കന് ഒരു ഇളം ബ്രൌൺ നിറം ആയിത്തുടങ്ങും. എടുത്തുവച്ചിരിക്കുന്ന തൈരും, ബാക്കി വറുത്ത് മാറ്റിവച്ചിരിക്കുന്ന സവാളയും ഒരുമിച്ചരച്ച് ആ ചിക്കനിലേക്ക് ചേർത്തിളക്കുക. ഏറ്റവും ചെറുതീയിൽ വെള്ളം തീരെയില്ലാതെയാകുന്നതുവരെ അത് വഴറ്റുക.
 
അതിനു ശേഷം അടികട്ടിയുള്ള വലിയ തുറന്ന ഒരു പാത്രത്തിലേക്ക് അര സ്പൂൺ ജീരകം നിരത്തുക. അതിനുമുകളിലായി ബസുമതി ചോറിന്റെ പകുതി നിരത്തുക. ഇതിനു മുകളിലായി ഒന്നു രണ്ടു സ്പൂൺ നെയ്യൊഴിക്കുക അതിനു മുകളിലേക്ക് തയ്യാറക്കി വച്ചിരിക്കുന്ന ചിക്കൻ നിരത്തിയിടുക. ഇതിനു മുകളിൽ ബാക്കിയുള്ള ചോറും നിരത്തിയിടുക. അതിനുമുകളിലേക്ക് കേവട വാട്ടർ അല്ലെങ്കിൽ റോസ് വാട്ടർ തളിക്കുക്. കൂടെ മൂന്ന് നിറങ്ങളുടെ തുള്ളികൾ തളിച്ച് പാത്രം ഇറുക്കിഅടച്ച് ഒന്നുകൂടി ചെറിയ തീയില്‍ വേവിക്കുക. അരി പാത്രത്തിന്റെ അടിഭാഗത്ത് പിടിക്കാതിരിക്കാനായി ഒരു എളുപ്പവഴിയുമുണ്ട്. എന്തെന്നാല്‍ ഒരു ചപ്പാത്തിക്കല്ലിൽ ഈ പാത്രം എടുത്തുവച്ച് 15 മിനിറ്റ് വേവിക്കുക. അല്ലെങ്കിൽ ഒരു ഓവനിലും 15 മിനിട്ട് കുറഞ്ഞതീയിൽ ബെയ്ക്ക് ചെയ്യാവുന്നതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴക്കാലം എത്തിയത് അറിഞ്ഞില്ലേ? ഭക്ഷണ രീതി ചെറുതായി ഒന്ന് മാറ്റിക്കോളൂ...