Webdunia - Bharat's app for daily news and videos

Install App

വിതുര കേസില്‍ ജഗതിയെ കുടുക്കിയത് ‘അയാള്‍’‍; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതിയുടെ ഭാര്യ

അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു വിതുര കേസില്‍ ജഗതിയെ കുടുക്കിയത്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:37 IST)
വിതുര കേസുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ. അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു ആ കേസില്‍ ജഗതിയെ കുടുക്കിയതെന്നാണ് ഒരു അഭിമുഖത്തില്‍ ശോഭ പറഞ്ഞത്. കേസില്‍ ഉള്‍പ്പെടുത്താതിരിക്കണമെങ്കില്‍ ലക്ഷങ്ങള്‍ നല്‍കണമെന്നും അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചുപറഞ്ഞിരുന്നതായും അവര്‍ പറയുന്നു.  
 
വിതുര കേസില്‍ അദ്ദേഹം പ്രതിയായപ്പോള്‍തന്നെ ഇതു കള്ളക്കേസാണെന്ന് ജഗതിച്ചേട്ടന്‍ പറഞ്ഞിരുന്നു. അത് തനിക്കു പൂര്‍ണ വിശ്വാസമായിരുന്നു. ഈ അടുത്തകാലത്ത് വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തതെന്നും ശോഭ പറയുന്നു. 
 
അക്കാലത്ത് മലയാളത്തിലെ സുപ്രസിദ്ധനായ താരമാണ് ജഗതി.  അങ്ങിനെയുള്ള ഒരു സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലയെന്നു പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുകയെന്നും അവര്‍ ചോദിച്ചു. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്നാണ് ചേട്ടന്‍ പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി. 
 
വിതുര കേസില്‍ ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു അദ്ദേഹം. പിന്നീടാണ് പൊലീസുകാരുടെ ചില ഇടപെടലിലൂടെ മുന്നോട്ടു കയറ്റിയത്. ആ പൊലീസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട കൈക്കൂലിയേക്കാള്‍ തുക കേസു നടത്താന്‍ ചെലവായി. എങ്കിലും സത്യം തെളിഞ്ഞല്ലോയെന്ന ആശ്വാസമായിരുന്നു തങ്ങള്‍ക്കെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments