Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ 20 ദിവസങ്ങള്‍, എഡ്ഡി കളത്തില്‍ !

Webdunia
വെള്ളി, 5 മെയ് 2017 (11:27 IST)
എഡ്ഡിയായി മമ്മൂട്ടി പകര്‍ന്നാടുന്നത് ഇനി 20 ദിവസം മാത്രം. ഇപ്പോള്‍ ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റില്‍ അഭിനയിച്ചുവരുന്ന മമ്മൂട്ടി മേയ് ഏഴാം തീയതി ‘എഡ്ഡി’യുടെ ബാക്കി ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ കൊല്ലത്തെത്തും. മമ്മൂട്ടി ഈ അവസാന ഷെഡ്യൂളില്‍ എഡ്ഡിക്ക് നല്‍കിയിരിക്കുന്നത് 20 ദിവസങ്ങളാണ്. തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും ക്ലൈമാക്സും ഈ ഷെഡ്യൂളില്‍ ചിത്രീകരിക്കും. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന സിനിമയുടെ സംവിധാനം അജയ് വാസുദേവ്.
 
എഡ്ഡിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
 
എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേരായ ‘എഡ്ഡി’ തന്നെയാണ് സിനിമയുടെ ടൈറ്റിലായും അജയ് വാസുദേവ് സ്വീകരിച്ചിരിക്കുന്നത്. ഭവാനി ദുര്‍ഗ എന്ന ഐ പി എസ് ഉദ്യോഗസ്ഥയായി വരലക്ഷ്മി അഭിനയിക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനും ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. പൂനം ബജ്‌വ ഈ ചിത്രത്തില്‍ കോളജ് പ്രൊഫസറായി എത്തുന്നു. സന്തോഷ് പണ്ഡിറ്റും ചിത്രത്തിലുണ്ട്.
 
പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ എഴുതുന്ന ഈ സിനിമ ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഗോകുല്‍ സുരേഷ്ഗോപിയും മക്ബൂല്‍ സല്‍മാനും ഈ സിനിമയില്‍ വിദ്യാര്‍ത്ഥി നേതാക്കളായി എത്തുന്നു. കൊല്ലം ഫാത്തിമ കോളജാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments