Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ഇല്ല, രണ്ടാമൂഴത്തിലെ കർണ്ണനെ പ്രഖ്യാപിച്ചു?!

കർണ്ണനായി എത്തുന്നത് ആ സൂപ്പർ താരം!

Webdunia
വ്യാഴം, 25 മെയ് 2017 (16:23 IST)
എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം എന്ന നോവൽ മഹാഭാരതമെന്ന പേരിൽ സിനിമയാകുന്നുവെന്ന വാർത്ത പുറത്ത് വന്നത് മുതൽ അതിന്റെ കൂടുതൽ അപ്‌ഡേഷൻസിനായി കാത്തിരിക്കുകയാണ് ആരാധകർ. 1000 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ താരനിര്‍ണ്ണയത്തെ കുറിച്ച് എല്ലാവര്ക്കും ആശങ്കയായിരുന്നു. മോഹൻലാൽ ഭീമനായി എത്തുമ്പോൾ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആര്? എന്നൊരു ചോദ്യവും ഉയർന്നിരുന്നു .
 
സോഷ്യല്‍ മീഡിയയും ഫാന്‍സുകാരും ഇതിനോടകം തന്നെ പല തരത്തിലുള്ള താരനിര്‍ണ്ണയവും നടത്തിയിരുന്നു. എന്നാല്‍ സുപ്രധാനമായ ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിൽ കർണ്ണനായി മമ്മൂട്ടി എത്തുമെന്ന്  നേരത്തെ വാർത്തകൾ വന്നിരുന്നു. എന്നാൽ, കർണ്ണനായി എത്തുന്നത് തെലുങ്കിലെ ഒരു സൂപ്പര്താരമാണ്.  
 
തെലുങ്ക് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയാണ്‌ കര്‍ണ്ണന്റെ വേഷത്തിലെത്തുന്നതെന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ പ്രചരിക്കുന്നത്. നാഗചൈതന്യയുടെ പുതിയ ചിത്രത്തിന്റെ പ്രമോഷണല്‍ പരിപാടിക്കിടയിലസാണ് താരം മഹാഭാരതത്തെക്കുറിച്ച് മനസ്സു തുറന്നത്. മഹാഭാരതത്തിലെ കര്‍ണ്ണന്‍ ആവാന്‍ കഴിയുമോയെന്ന് മുന്‍പ് എം ടി വാസുദേവന്‍ നായര്‍ തന്നോട് ചോദിച്ചിരുന്നുവെന്ന് നാഗാര്‍ജ്ജുന പറഞ്ഞു. 
 
എന്നാല്‍ രണ്ടാമൂഴത്തില്‍ കര്‍ണ്ണനായി നാഗാര്‍ജ്ജുന എത്തുന്ന കാര്യത്തെക്കുറിച്ച് സ്ഥിരീകരണവുമായാണ് തെലുങ്ക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. ചിത്രത്തില്‍ അഭിനയിക്കാന്‍ നാഗാര്‍ജ്ജുന കരാറൊപ്പിട്ടെന്ന തരത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നത്.
 
പരസ്യ സംവിധായകനായ വി എ ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വ്യവസായ പ്രമുഖനായ ബി ആര്‍ ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments