Webdunia - Bharat's app for daily news and videos

Install App

‘അദ്ദേഹം മാത്രമാണ് എനിക്ക് സൂപ്പർസ്റ്റാർ‘; തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചവർക്ക് മറുപടിയുമായി വിജയ് സേതുപതി !

Webdunia
വ്യാഴം, 27 ഡിസം‌ബര്‍ 2018 (19:04 IST)
തമിഴ് സിനിമയിൽ ഒരേയൊരു സൂപ്പർ സ്റ്റാർ മാത്രമാണ് തന്റെ കാഴ്ചപ്പാടിൽ ഉള്ളത് എന്ന് വ്യക്തമാക്കി മക്കൾ സെൽ‌വൻ വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിലെ പരുപാടിക്കിടെ, തന്നെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചവർക്ക് മറുപടി പറയവെയാണ് വിജയ് സേതുപതി സ്വന്തം മനസിലെ സൂപ്പർസ്റ്റാറിനെ വെളിപ്പെടുത്തിയത്. 
 
‘ദയവു ചെയ്ത് എന്നെ സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത്. തമിഴ് സിനിമയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമാണുള്ളത് അത്  രജനി സാറാണ്. ഒരു കഥാപാത്രമായി മാറുന്നതിന് അറുപത്തിയെട്ടാമത്തെ വയസിലും അദ്ദേഹം എടുക്കുന്ന അധ്വാനം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ എന്ന പേരിന് എന്തുകൊണ്ടും അർഹൻ രജനികാന്ത് തന്നെയാണ്.‘ വിജയ് സേതുപതി പറഞ്ഞു. 
 
‘മഹാ നടികർ എന്ന് അദ്ദേഹം എന്നെ വിശേഷിപ്പിച്ചപ്പോൾ ഭയംകൊണ്ട് എന്റെ ശരീരമാകെ വിറക്കുകയായിരുന്നു. 40 വർഷമായി സിനിമയിലുള്ള സൂപ്പർ സ്റ്റാറിന്റെ ഹൃദയത്തിൽനിന്നുമുള്ള ആ വാക്കുകൾ വലിയ അനുഗ്രഹമായാണ് ഞാൻ കാണുന്നത്‘ എന്നും വിജയ് സേതുപതി പറഞ്ഞു. രജനീകന്തും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച പേട്ട എന്ന ചിത്രം തീയറ്ററിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് രജനീകാന്ത് വിജയ് സേതുപതിയെ മഹാ‍നടികർ എന്ന് വിശേഷിപ്പിച്ചത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments