Webdunia - Bharat's app for daily news and videos

Install App

തമിഴ്‌നാട് പിടിക്കാന്‍ വിജയ് സേതുപതി, അമ്പതാമത്തെ ചിത്രം വെറുതെയാവില്ല,ക്രൈം ത്രില്ലര്‍ 'മഹാരാജ' റിലീസിന് ദിവസങ്ങള്‍ മാത്രം

കെ ആര്‍ അനൂപ്
ബുധന്‍, 5 ജൂണ്‍ 2024 (10:53 IST)
Maharaja
അമ്പതാമത്തെ സിനിമയുമായി വിജയ് സേതുപതി എത്തുമ്പോള്‍ വെറുതെയാവില്ല. മഹാരാജയ്ക്ക് ചിലത് പറയാനുണ്ടാകും. ആരാധകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന എല്ലാ ചേരുവകളും ചെറുതാണ് വിജയ് സേതുപതി ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
 
 വരാനിരിക്കുന്നത് ഒരു ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായ ഒരു അനുഭവം പ്രേക്ഷകന് സമ്മാനിക്കുന്ന സിനിമയാക്കുമെന്ന സൂചന ട്രെയിലര്‍ നല്‍കിയിരുന്നു. ജൂണ്‍ 14നാണ് സിനിമയുടെ റിലീസ്.
ഫസ്റ്റ് ലുക്ക് തന്നെ ശ്രദ്ധ നേടിയിരുന്നു.ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയാണ് ഫസ്റ്റ് ലുക്കില്‍ കണ്ടത്.
 
ഇതൊരു ക്രൈം ത്രില്ലര്‍ തന്നെയാണ് എന്നാണ് വിവരം.അനുരാഗ് കാശ്യപ്, നട്ടി നടരാജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.കൊരങ്ങു ബൊമ്മെ എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നിതിലന്‍ സ്വാമിനാഥനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 
അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, നട്ടി, മുനിഷ്‌കാന്ത്, സിങ്കം പുലി, ഭാരതിരാജ, വിനോദ് സാഗര്‍, പി.എല്‍.തേനപ്പന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്. അജനീഷ് ലോക്‌നാഥ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.കന്നഡ ഇന്‍ഡസ്ട്രിയിലെ മുന്‍നിര സംഗീത സംവിധായകരില്‍ ഒരാളാണ് അദ്ദേഹം. അജനീഷ് ഒരുക്കിയ കാന്താരയിലെ പാട്ടുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
സുതന്‍ സുന്ദരവും ജഗദീഷ് പളനിച്ചാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ദിനേഷ് പുരുഷോത്തമനാണ് ഛായഗ്രഹണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

അടുത്ത ലേഖനം
Show comments