Webdunia - Bharat's app for daily news and videos

Install App

വിജയ് മാസ്റ്ററിന്റെ ലൊക്കേഷനിൽ തിരികെയെത്തി, വൻ സ്വീകരണമൊരുക്കി ആരാധകരും അണിയറ പ്രവർത്തകരും

Webdunia
വെള്ളി, 7 ഫെബ്രുവരി 2020 (17:12 IST)
ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിനും പരിശോധനകള്‍ക്കും ഒടുവിൽ വിജയ് പുതിയ ചിത്രമായ മാസ്റ്ററിന്റെ ലൊക്കേഷനിൽ തിരികെയെത്തി. വന്‍ സ്വീകരണമൊരുക്കിയാണ് ആരാധകരും അണിയറപ്രവര്‍ത്തകരും നെയ്‌വേലിയിലെ സെറ്റിലേയ്ക്ക് താരത്തെ വരവേറ്റത്. വാര്‍ത്താ സമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു എങ്കിലും അതുണ്ടായില്ല മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ നിന്നുള്ള വിജയ്‍യുടെ പ്രതികരണത്തിനായാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്.
 
വിജയിയുയുടെ വീട്ടിലും സിനിമ നിര്‍മാണ കമ്പനിയായ എ ജി എസിന്റെയും വിതരണ കമ്പനിയുടെയും ഓഫീസുകളിലും സിനിമയ്ക്ക് ഫൈനാസ് ചെയ്തവരുടെ ഉൾപ്പടെ കേന്ദ്രങ്ങളിലും ആദായ നികുതി വകുപ്പ്​ഉദ്യോഗസ്ഥർ റെയിഡ് നടത്തിയിരുന്നു.​ 38 കേന്ദ്രങ്ങളില്‍ നടത്തിയ റെയിഡിൽ കണക്കില്‍പെടാത്ത 77 കോടി രൂപ പിടിച്ചെടുത്തതായാണ് ആദായ നികുതി വകുപ്പ്​വാർത്താ കുറിപ്പില്‍ അറിയിച്ചത്.
 
റെയിഡ് ഇപ്പോഴും തുടരുകയാണ്. 'ബിഗില്‍' സിനിമയുടെ ചെലവും ലാഭവുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന്​ചൂണ്ടിക്കാട്ടിയാണ് ആദായ നികുതി വകുപ്പിന്റെ നടപടി. വിജയ്​കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കും അന്വേഷണത്തില്‍ ഉൾപ്പെടും. വിജയ്​നായകനായ ബിഗിലിന്റെ നിര്‍മാതാക്കളായ എ ജി എസ്​ സിനിമാസിന്​വായ്പ നല്‍കിയ​വ്യക്തിയുടെ കേന്ദ്രങ്ങളിലാണ്​പരിശോധനകൾ അധികവും നടന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments