Publish Date: Sat, 03 Dec 2022 (15:08 IST)
Updated Date: Sat, 03 Dec 2022 (15:11 IST)
വിനയ് ഫോര്‍ട്ട്, അനു സിതാര എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് സര്‍ജു രമാകാന്ത് സംവിധാനം ചെയ്ത 'വാതില്‍' റിലീസിന് ഒരുങ്ങുന്നു. ടീസര്‍ പുറത്തിറങ്ങി.
ഡിസംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
വിനയ് ഫോര്‍ട്ടും അനു സിതാരയും സിനിമയില്‍ ദമ്പതികളായി അഭിനയിക്കുന്നു. ഇരുവരും ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ കൂടിയാണ്. ഇന്നത്തെ കാലഘട്ടത്തില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ ഒരു ത്രില്ലര്‍ ഘടകം ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.
രചന നാരായണക്കുട്ടി, സുനില്‍ സുഖത, ഉണ്ണി രാജ്, അബിന്‍ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഷംനാദ് ഷബീര്‍ ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. മനേഷ് മാധവന്‍ ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വഹിക്കുന്നു. സെജോ ജോണ്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.