Webdunia - Bharat's app for daily news and videos

Install App

അച്ഛനെ പുറത്താക്കിയതില്‍ മോളോട് മാപ്പ് പറയണമെന്ന് പറഞ്ഞ് പ്രമുഖ നടന്‍ മുറിയിലേക്ക് വിളിച്ചു, ആരോപണവുമായി നടന്‍ തിലകന്റെ മകളും

അഭിറാം മനോഹർ
ബുധന്‍, 21 ഓഗസ്റ്റ് 2024 (11:12 IST)
Sonia thilakan
മലയാള സിനിമയില്‍ നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് പറഞ്ഞ് നടന്‍ തിലകന്റെ മകള്‍ സോണിയ. അച്ഛനെ സംഘടനയില്‍ നിന്നും പുറത്താക്കിയതില്‍ മോളോട് മാപ്പ് പറയണമെന്ന് പറഞ്ഞുകൊണ്ട് ഒരു പ്രമുഖ നടന്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് സോണിയ തിലകന്‍ വ്യക്തമാക്കിയത്.
 
നടന്റെ ഉദ്ദേശം മോശമാണെന്നാണ് പിന്നീട് വന്ന സന്ദേശങ്ങളില്‍ നിന്നും മനസിലായതെന്നും. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഇരകള്‍ക്ക് നീതി ലഭിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലെ ബാക്കി പേജുകള്‍ കൂടി പുറത്തുവിടണമെന്നും സോണിയ തിലകന്‍ ആവശ്യപ്പെട്ടു.
 
 സംഘടനയിലെ പുഴുക്കുത്തുകളെക്കുറിച്ച് പറഞ്ഞതിലാണ് അച്ഛന്‍ ക്രൂശിക്കപ്പെട്ടത്. സംഘടനയില്‍ മാഫിയയും ഗുണ്ടായിസവും ഉണ്ടെന്നും അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതല്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞതിനാണ് നടപടി എടുത്തതെന്നും അതിലും വലിയ കാര്യങ്ങള്‍ ചെയ്തവരെ സംഘടന നിലനിര്‍ത്തിയെന്നും സോണിയ ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments