പ്രഭാസിന്റെ 'രാജാസാബ്' നാളെ മുതല്‍ ഒടിടിയിലേക്ക്
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്
Publish Date: Thu, 05 Feb 2026 (16:00 IST)
Updated Date: Thu, 05 Feb 2026 (16:11 IST)
പ്രഭാസിന്റെ ഹൊറര്‍- ഫാന്റസി ചിത്രം 'ദ രാജാസാബ്' ഒടിടിയിലേക്ക്. നാളെ മുതല്‍ ജിയോഹോട്ട്സ്റ്റാറിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് വിവരം.
ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 206.75 കോടിയായിരുന്നു സിനിമ നേടിയത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനായ 112 കോടി നേടിയിരുന്നു. ഒരു ഹൊറര്‍ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ കൂടിയായിരുന്നു ഇത്. പ്രഭാസിന്റെ തുടര്‍ച്ചയായി ആദ്യദിനം 100 കോടി നേടുന്ന സിനിമയും കൂടിയാണ് രാജാസാബ്.
പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി വിശ്വപ്രസാദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മാരുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സെറീന വഹാബ്, ബൊമാന്‍ ഇറാനി, മാളവിക മോഹനന്‍, നിധി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
രേണുക വേണു
Publish Date: Thu, 05 Feb 2026 (16:00 IST)
Updated Date: Thu, 05 Feb 2026 (16:11 IST)