Webdunia - Bharat's app for daily news and videos

Install App

5 ദിവസം കൊണ്ട് ബിഗില്‍ 200 കോടി, അടുത്ത വിജയ് ചിത്രം ‘തുപ്പാക്കി 2’ !

സ്‌നേഹിത് കൊച്ചാര്‍
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (19:44 IST)
അറ്റ്‌ലി സംവിധാനം ചെയ്ത വിജയ് ചിത്രം ‘ബിഗില്‍’ ഇന്ത്യന്‍ ബോക്സോഫീസില്‍ പുതിയ ചരിത്രമെഴുതുകയാണ്. റിലീസായി അഞ്ചുദിവസം കൊണ്ട് ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുന്നു. വിജയ് - അറ്റ്‌ലി ടീമിന്‍റെ തുടര്‍ച്ചയായ മൂന്നാം ബ്ലോക്ബസ്റ്ററായി ബിഗില്‍ മാറി. തെരി, മെര്‍സല്‍ എന്നിവയാണ് ഈ ടീമിന്‍റെ മുന്‍ വിജയചിത്രങ്ങള്‍.
 
തമിഴ്‌നാട്ടില്‍ നിന്നുമാത്രം ബിഗില്‍ നേടിയത് 90 കോടി രൂപയാണ്. ആന്ധ്ര - തെലങ്കാന ഏരിയയില്‍ നിന്ന് 14.40 കോടി രൂപ കളക്ഷന്‍ വന്നു. കര്‍ണാടകയില്‍ നിന്ന് 14.25 കോടിയും കേരളത്തില്‍ നിന്ന് 13.30 കോടിയും വടക്കേ ഇന്ത്യയില്‍ നിന്ന് 3.50 കോടിയുമാണ് കളക്ഷന്‍ ലഭിച്ചത്. 
 
ഇന്ത്യയില്‍ നിന്ന് അഞ്ചുദിവസം കൊണ്ട് ആകെ ലഭിച്ചത് 135.45 കോടി രൂപ. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കളക്ഷന്‍ 65.95 കോടി രൂപ. ലോകമെമ്പാടുനിന്നുമുള്ള ആകെ കളക്ഷന്‍ അഞ്ചുദിവസം കൊണ്ട് 201. 40 കോടി രൂപ! വിജയ് എന്ന താരം ഒരു പക്ഷേ രജനികാന്തിനേക്കാള്‍ വലിയ സൂപ്പര്‍സ്റ്റാര്‍ ആയി മാറുമെന്ന് സൂചന നല്‍കുന്നതാണ് ഈ കളക്ഷന്‍ റിപ്പോര്‍ട്ട്‍.
 
മറ്റൊരു വലിയ വാര്‍ത്തയും വിജയ് ക്യാമ്പിനെ ചുറ്റിപ്പറ്റി ലഭിക്കുന്നു. വിജയുടെ അടുത്ത സിനിമ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. അതിന്‍റെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു. അതുകഴിഞ്ഞാല്‍ വിജയ് ചെയ്യാന്‍ പോകുന്നത് ‘തുപ്പാക്കി’യുടെ രണ്ടാം ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എ ആര്‍ മുരുഗദാസ് സംവിധാനം ചെയ്യുന്ന തുപ്പാക്കി 2 ആയിരിക്കും ദളപതി 65 എന്നാണ് വിവരം ലഭിക്കുന്നത്.
 
മുരുഗദാസ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥാരചനയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. സന്തോഷ് ശിവനായിരിക്കും തുപ്പാക്കി 2ന് ക്യാമറ ചലിപ്പിക്കുക. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments