Webdunia - Bharat's app for daily news and videos

Install App

മാസ്‌റ്ററിന് ശേഷം വീണ്ടും ലോകേഷിന് ഡേറ്റ് നല്‍കി വിജയ് !

ജോര്‍ജി സാം
ബുധന്‍, 26 ഫെബ്രുവരി 2020 (16:52 IST)
തമിഴ് ചലച്ചിത്രലോകത്തിന്‍റെ ദളപതി വിജയ് ഇപ്പോള്‍ മാസ്റ്റര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലാണ്. ഏപ്രില്‍ മാസത്തിലാണ് മാസ്റ്റര്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തിരക്കുകള്‍ക്കിടെ തന്നെ വിജയുടെ അടുത്ത ചിത്രം ആര് സംവിധാനം ചെയ്യുമെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
 
വെട്രിമാരന്‍, സുധാ കൊംഗാറ, മഗിഴ് തിരുമേനി എന്നിവരില്‍ ഒരാളായിരിക്കും ‘ദളപതി 65’ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അതില്‍ തന്നെ സുധാ കൊംഗാറയ്‌ക്ക് മുന്‍‌തൂക്കമുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിജയ് വീണ്ടും ‘മാസ്റ്റര്‍’ ഒരുക്കുന്ന ലോകേഷ് കനകരാജിന് ഡേറ്റ് നല്‍കിയിരിക്കുന്നു.
 
മാസ്റ്റര്‍ കഴിഞ്ഞാലുടന്‍ തന്നെ ലോകേഷ് തന്‍റെ അടുത്ത വിജയ് ചിത്രം ആരംഭിക്കുമോ എന്ന് ഉറപ്പായിട്ടില്ല. എന്നാല്‍ ലോകേഷിന്‍റെ പക്കല്‍ പൂര്‍ണമായ തിരക്കഥകള്‍ പലതുള്ളതിനാല്‍ ഉടന്‍ തന്നെ ഒരു വിജയ് ചിത്രം തുടങ്ങുന്നതിന് ബുദ്ധിമുട്ടുകള്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.
 
ഡ്രീം വാരിയര്‍ പിക്‍ചേഴ്സാണ് ദളപതി 65 ഒരുക്കുന്നത്. ലോകേഷ് തന്നെയാണ് സംവിധായകനെങ്കില്‍ ആ ചിത്രത്തിന് സാം സി എസ് ആയിരിക്കും സംഗീതം ഒരുക്കുക എന്നും അറിയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments