Webdunia - Bharat's app for daily news and videos

Install App

Kollywood 2024: കവിന്റെ സ്റ്റാര്‍ ഈ മാസം, ജൂണില്‍ തങ്കലാന്‍ പിന്നാലെ ഇന്ത്യന്‍2, വേട്ടയ്യനും, തമിഴ് സിനിമ തിരിച്ചുവരുന്നു

അഭിറാം മനോഹർ
ചൊവ്വ, 7 മെയ് 2024 (20:38 IST)
Kollywood,Cinema
2024ൽ ഒരു സിനിമാപ്രേമിയെ സംബന്ധിച്ച് ഏറ്റവും സങ്കടകരമായ കാഴ്ചയായിരുന്നു തമിഴ് സിനിമയുടെ തകര്‍ച്ച. 2024ലെ ആദ്യ നാല് മാസങ്ങള്‍ പിന്നിടുമ്പോഴും കാര്യമായ ഹിറ്റ് ചിത്രങ്ങളൊന്നും തന്നെ തമിഴില്‍ നിന്നും വന്നിട്ടില്ല. മലയാളം സിനിമകളും റി റിലീസുകളുമാണ് ഇപ്പോള്‍ തമിഴകത്തിന്റെ തിയേറ്ററുകള്‍ നിറയ്ക്കുന്നത്. അരന്‍മനൈ 4 മോശമല്ലാത്ത കളക്ഷനുമായി മുന്നേറുന്നുണ്ടെങ്കിലും ഒരു വമ്പന്‍ ഹിറ്റ് പിറക്കാന്‍ ഇനിയും സമയം എടുക്കുമെന്ന് ഉറപ്പ്.
 
 എന്നാല്‍ ഇപ്പോഴിതാ മെയ് മുതല്‍ തന്നെ തമിഴ് സിനിമയുടെ രാശി തെളിയുമെന്നാണ് വരാനിരിക്കുന്ന പുതിയ തമിഴ് സിനിമകളുടെ ലൈനപ്പ് തെളിയിക്കുന്നത്. പ്രധാനതമിഴ് താരങ്ങളെല്ലാം തന്നെ വര്‍ഷത്തില്‍ ഒരു സിനിമ എന്ന രീതിയിലാണ് നിലവില്‍ സിനിമകള്‍ ചെയ്യുന്നത്. ഈ സിനിമകളെല്ലാം തന്നെ 2024ന്റെ ആദ്യപകുതിക്ക് ശേഷമെ റിലീസ് ചെയ്യുകയുള്ളു എന്നതായിരുന്നു തിയേറ്ററുകളെ പ്രതിസന്ധിയിലാക്കിയത്. മെയ് 10ന് പുറത്തിറങ്ങുന്ന കവിന്‍ സിനിമയായ സ്റ്റാറിന്റെ റിലീസോട് കൂടി തമിഴ് സിനിമ വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് നിലവില്‍ ലഭിക്കുന്നത്.
 
 കഴിഞ്ഞ വര്‍ഷം തമിഴകത്ത് വലിയ വിജയം നേടിയ ദാദ എന്ന സിനിമയുടെ നായകനായ കവിനാണ് സ്റ്റാര്‍ സിനിമയിലെ നായകന്‍. ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സ്റ്റാറിന് പിന്നാലെ വിക്രം- പാ രഞ്ജിത് ചിത്രമായ തങ്കലാന്‍ ജൂണ്‍ 13ന് തിയേറ്ററുകളിലെത്തും. ജൂലൈയില്‍ കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2വും റിലീസാകുമെന്നാണ് കരുതുന്നത്. ശിവകാര്‍ത്തികേയന്‍ സിനിമയായ അമരന്‍ ഓഗസ്റ്റില്‍ എത്തിയേക്കും പിന്നാലെ സൂര്യ സിനിമയായ കങ്കുവ, രജനീകാന്ത് സിനിമയായ വേട്ടയ്യന്‍ എന്നീ സിനിമകളും ഈ വര്‍ഷം തന്നെ റിലീസുണ്ടാകും. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ദീപാവലി സമയത്ത് വിജയ് സിനിമയായ ഗോട്ടും റിലീസ് ചെയ്യുവാന്‍ സാധ്യതയേറെയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments