Select Your Language

Notifications

webdunia
webdunia
webdunia
webdunia

35 കോടി ലാഭം, 'ജയ് ഭീം' സൂര്യ ആമസോണിന് വിറ്റത് വമ്പന്‍ തുകയ്ക്ക് !

35 കോടി ലാഭം, 'ജയ് ഭീം' സൂര്യ ആമസോണിന് വിറ്റത് വമ്പന്‍ തുകയ്ക്ക് !

കെ ആര്‍ അനൂപ്

, ചൊവ്വ, 9 നവം‌ബര്‍ 2021 (16:54 IST)
ചില സിനിമകളില്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയ പ്രതീക്ഷകളായിരിക്കും എന്നാല്‍ ചിലത് പ്രതീക്ഷിക്കാതെ തന്നെ വലിയ ലാഭം കൊയ്യും. സൂര്യയെ സംബന്ധിച്ചിടത്തോളം 'ജയ് ഭീം' അത്തരത്തിലുള്ള ഒരു ചിത്രമാണ്. അദ്ദേഹത്തിന്റെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ '2D എന്റര്‍ടൈന്‍മെന്റ് ഒന്നിലധികം സിനിമകള്‍ ആമസോണിന് നല്‍കുന്നതിനായി ഒരു എക്‌സ്‌ക്ലൂസീവ് കരാര്‍ ഒപ്പിട്ടിരുന്നു.
 
പരിമിതമായ ബജറ്റിലാണ് ജയ് ഭീം നിര്‍മ്മിച്ചത്. ഒരു വലിയ കോടതി സെറ്റ് ഒഴികെ, അതിന്റെ നിര്‍മ്മാണ ചെലവ് വളരെ കുറവായിരുന്നു. വലിയ താരനിര ഇല്ല.ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു സൂര്യ എത്തിയത്. എന്നാല്‍ സിനിമ വലിയ തുകയ്ക്കാണ് വിറ്റത്.
 
ആമസോണ്‍ പ്രൈമിന് 45 കോടി രൂപയ്ക്കാണ് സിനിമ വിറ്റത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജയ് ഭീമന്റെ മൊത്തം നിര്‍മാണച്ചെലവ് 10 കോടി രൂപയാണ്.35 കോടി രൂപ ലാഭം നേടാന്‍ സിനിമയ്ക്ക് എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താര വിവാഹം രഹസ്യമായി കഴിഞ്ഞോ ? ഗോസിപ്പുകള്‍ക്ക് മറുപടിയായി നടന്‍ വിക്കി കൗശലിന് പറയാനുള്ളത് ഇതാണ് !