ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.ഡോക്ടകര്‍ രശ്മി എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.ശങ്കര്‍ എന്ന റേഡിയോ ജോക്കിയുടെ വേഷമാണ് ജയസൂര്യ ചെയ്യുന്നത്. സിനിമയിലെ ആദ്യത്തെ ലിറിക്കല്‍ സോങ് ഇന്ന് എത്തും. ആറുമണിക്കാണ് റിലീസെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.
ശിവദ, ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.