Webdunia - Bharat's app for daily news and videos

Install App

ജോഡിയായാൽ സൂര്യയെയും ജ്യോതികയേയും പോലെ, ഒന്നിച്ചുള്ള വർക്കൗട്ട് വീഡിയോ പങ്കുവെച്ച് ജ്യോതിക

അഭിറാം മനോഹർ
ബുധന്‍, 3 ഏപ്രില്‍ 2024 (11:59 IST)
സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ തങ്ങളുടെ ജിം വര്‍ക്കൗട്ട് വീഡിയോകള്‍ പങ്കുവെയ്ക്കുന്നത് പതിവാണ്. പലപ്പോഴും ഈ വീഡിയോകള്‍ താരങ്ങളുടെ ഫിറ്റ്‌നസ് കാണിക്കുന്നതിനാല്‍ ആരാധകര്‍ ഏറ്റെടുക്കുന്നത് പതിവാണ്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സ്വന്തം വര്‍ക്കൗട്ട് വീഡിയോകള്‍ പോസ്റ്റ് ചെയ്തിട്ടുള്ള താരമാണ് തെന്നിന്ത്യന്‍ നടിയായ ജ്യോതിക. ഇപ്പോഴിതാ ആരാധകര്‍ക്ക് ഇരട്ടിമധുരമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഭര്‍ത്താവും തെന്നിന്ത്യന്‍ സൂപ്പര്‍ താരവുമായ സൂര്യയ്‌ക്കൊപ്പമുള്ള വര്‍ക്കൗട്ട് വീഡിയോയാണ് ജ്യോതിക സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

ഡബിള്‍ സ്വെറ്റ്, ഡബിള്‍ ഫണ്‍ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. വീഡിയോ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കപ്പിള്‍ ഗോള്‍സ് എന്നാണ് പലരും വീഡിയോക്ക് കീഴില്‍ കമന്റ് ചെയ്തിരുക്കുന്നത്. നിലവില്‍ അഭിനയത്തില്‍ സജീവമാണ് ഇരുതാരങ്ങളും. ജ്യോതിക അടുത്തിടെ അഭിനയിച്ച ബോളിവുഡ് സിനിമയായ ശെയ്ത്താന്‍ ബോളിവുഡില്‍ മികച്ച വിജയമാണ് നേടിയത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി പുറത്തിറങ്ങാനുള്ള സിനിമ. ബോളിവുഡ് താരം ദിഷ പഠാണിയാണ് സിനിമയിലെ നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments