Webdunia - Bharat's app for daily news and videos

Install App

തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യം; ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയതോടെ അഭിനയ ജീവിതത്തിനു ഫുള്‍സ്റ്റോപ്പ്

Webdunia
തിങ്കള്‍, 22 നവം‌ബര്‍ 2021 (20:17 IST)
തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു നടി സുനിത. ഗ്രാമീണതയുള്ള മലയാളി പെണ്‍കുട്ടിയായി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടി കൂടിയാണ് സുനിത. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലാണ് സുനിത ഇപ്പോള്‍. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുനിത പറയുന്നു. 
 
നൃത്തകലാകാരിയാണ് സുനിത. 1986 ല്‍ മുക്ത എസ്.സുന്ദര്‍ സംവിധാനം ചെയ്ത 'കൊടൈ മജായ്' എന്ന ചിത്രത്തിലൂടെയാണ് സുനിത സിനിമയിലേക്ക് എത്തിയത്. സിനിമയിലേക്ക് നൃത്തം അറിയാവുന്ന ഒരു നായികയെ വേണമായിരുന്നു. അങ്ങനെയാണ് സുനിതയിലേക്ക് എത്തിയത്. സിനിമയ്ക്ക് വേണ്ടി സുനിത വിദ്യ എന്ന പേര് സ്വീകരിച്ചിരുന്നു. എന്നാല്‍, പിന്നീട് സുനിത എന്ന് തന്നെയാണ് താരം അറിയപ്പെട്ടത്. 
 
ചെന്നൈയിലെ തന്റെ സംഗീത അധ്യാപികയുടെ മകനെയാണ് സുനിത വിവാഹം കഴിച്ചത്. രാജ് എന്നാണ് സുനിതയുടെ ജീവിതപങ്കാളിയുടെ പേര്. രാജുമായി സുനിതയ്ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ടായിരുന്നു. ആ സൗഹൃദമാണ് പിന്നീട് പ്രണയമായത്. വിവാഹശേഷം സുനിത രാജിനൊപ്പം അമേരിക്കയിലേക്ക് പോയി. ജയറാം ചിത്രം കളിവീട് ആണ് വിവാഹത്തിനു മുന്‍പ് സുനിത അവസാനമായി അഭിനയിച്ച ചിത്രം. കളിവീട് ചെയ്തതിനു ശേഷം സുനിത രാജിനെ വിവാഹം കഴിച്ചു. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ തീര്‍ച്ചയായും സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ സുനിതയ്ക്ക് താല്‍പര്യമുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments