Su from So OTT release date
കേരളത്തിലടക്കം തിയേറ്ററുകളില്‍ വിജയം നേടിയ കന്നഡ സിനിമയായ സു ഫ്രം സോ ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ചെറിയ ബജറ്റില്‍ വന്ന സിനിമ കന്നഡയ്ക്ക് പുറമെ കേരളത്തിനകത്തും മികച്ച വിജയം സ്വന്തമാക്കിയിരുന്നു. കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ബുദ്ധ ഫിലിംസാണ് സിനിമയുടെ നിര്‍മാണം.
ജെ പി തുമിനാടാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്. തുമിനാട് തന്നെയാണ് സിനിമയില്‍ പ്രധാനവേഷത്തില്‍ എത്തിയിരിക്കുന്നതും. ഷാനില്‍ ഗൗതം, ദീപക് രാജ് പാണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരെ, രാജ് ബി ഷെട്ടി തുടങ്ങിയവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ജിയോ ഹോട്ട്സ്റ്റാറിലൂടെ സെപ്റ്റംബര്‍ 9 മുതലായിരിക്കും സിനിമയുടെ സ്ട്രീമിങ് ആരംഭിക്കുക.