Webdunia - Bharat's app for daily news and videos

Install App

അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടത്,ഇത്തരം പ്രവണതകള്‍ സിനിമ വ്യവസായത്തിന് ഗുണം ചെയ്യില്ലെന്ന് സാന്ദ്ര തോമസ്

കെ ആര്‍ അനൂപ്
വെള്ളി, 28 ഏപ്രില്‍ 2023 (15:49 IST)
ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കൊപ്പം സഹകരിക്കില്ലെന്ന സിനിമാ സംഘടനകളുടെ നിലപാടിനെതിരെ നടി സാന്ദ്ര തോമസ് രംഗത്തെത്തിയിരുന്നു. ശ്രീനാഥ് ഭാസി മാത്രമല്ല സിനിമയില്‍ ഒരേസമയം പലര്‍ക്കായി ഡേറ്റ് നല്‍കുന്നത് ഒരു സാധാരണ കാര്യമായാണ് സാന്ദ്ര നോക്കി കാണുന്നത്. 
 
തന്റെ അനുഭവവും പങ്കുവയ്ക്കുകയാണ് നിര്‍മ്മാതാവ് കൂടിയായ സാന്ദ്ര തോമസ്.
 
തന്നോട് വരാമെന്ന് പറഞ്ഞിട്ട് താന്‍ ഡേറ്റ് തന്നിരുന്നുവോ എന്നുവരെ ചോദിച്ചവര്‍ ഉണ്ടെന്നും അവര്‍ക്ക് അത് ഓര്‍മ്മയില്ലാത്തതാണെന്നും സാന്ദ്ര പറയുന്നു.പക്ഷേ, പണവും സമയവും ഉള്‍പ്പെടുന്ന ഈ ജോലി വളരെ ഉത്തരവാദിത്തപൂര്‍വം നിറവേറ്റേണ്ടത് അത്യാവശ്യമാണ്. സിനിമ ഒരു കൂട്ടായ പ്രവര്‍ത്തനമാണ്. അതില്‍ നിര്‍മാതാക്കളും അഭിനേതാക്കളും ടെക്‌നീഷ്യന്‍സും എല്ലാം വേണം. അവരെല്ലാം ഒരുമയോടെ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കണം. അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുക അല്ല വേണ്ടതെന്നും സാന്ദ്ര തോമസ് ഓര്‍മ്മിപ്പിക്കുന്നു.
 
 ഇത്തരം പ്രവണതകള്‍ സിനിമ എന്ന വ്യവസായത്തിന് ഗുണം ചെയ്യില്ല എന്നാണു എനിക്ക് പറയാനുള്ളതെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ സാന്ദ്ര തോമസ് പറഞ്ഞു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments