Webdunia - Bharat's app for daily news and videos

Install App

ഞങ്ങളോട് പൊറുക്കുക,നൊമ്പരത്തോടെ റോക്കറ്റ്രീ കണ്ടു,കണ്ണ് നനയിച്ചു, സംവിധായകന്‍ സിദ്ദിഖിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്
തിങ്കള്‍, 4 ജൂലൈ 2022 (11:59 IST)
നൊമ്പരത്തോടെയാണ് റോക്കറ്റ്രീ- ദ നമ്പി ഇഫക്ട് എന്ന സിനിമ കണ്ടത്. പലയിടത്തും കണ്ണ് നനയിച്ചുവെന്ന് സംവിധായകന്‍ സിദ്ദിഖ്.ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കന്നു.സര്‍ ഞങ്ങളോട് പൊറുക്കുകയെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.
 
സംവിധായകന്‍ സിദ്ദിഖിന്റെ വാക്കുകള്‍ 
 
ഓര്‍മ്മകളുടെ ഭ്രമണപഥം 
ശ്രീ നമ്പി നാരായണന്റെ ആത്മകഥയുടെ ആദ്യകോപ്പികളിലൊന്ന് പ്രജേഷ് തന്നിരുന്നു. ഒറ്റയിരുപ്പിലാണ് ഞാനത് വായിച്ചത്. ഐഎസ് ആര്‍ ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രക്ക് കോളിളക്കം ഉണ്ടാക്കിയിരുന്നതാണല്ലോ. പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചത് നിറകണ്ണുകളോടയാണ്. അതിനേക്കാള്‍ വലിയ നൊമ്പരത്തോടെയാണ് റോക്കറ്റ്രീ- ദ നമ്പി ഇഫക്ട് എന്ന സിനിമ കണ്ടത്.. പലയിടത്തും കണ്ണ് നനയിച്ചു. ഒപ്പം ഇന്ത്യക്കാരനെന്ന നിലയില്‍അഭിമാനവു തോന്നി. പക്ഷേ നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് 
നമ്മള്‍ എന്താണ് ചെയ്തത്?
 
അമേരിക്കയിലെ നാസയുടെ ഓഫര്‍ പോലും വേണ്ടെന്ന് വെച്ച അദ്ദഹം 
തന്റെ മാതൃരാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര മഹത്തരമാണ്. പകരം നമ്മള്‍ എന്താണ് അദ്ദേഹത്തിന് ചാര്‍ത്തി 
കൊടുത്തത്?രാജ്യദ്രോഹിയെന്ന മുദ്ര! 
ശരിക്കും ലജ്ജതോന്നുന്നു.
 
ഭാരതത്തിന്റെ പരമോന്നത നീതിപീഠം അദ്ദേഹം നിരപരാധിയാണെന്ന് ഒടുവില്‍ കണ്ടെത്തുകയും, ബഹുമാനപ്പെട്ട കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിക്കുകയും, ബഹുമാനപ്പെട്ട കേരള സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കി എന്നതുമൊക്കെയാണ് നമ്മുടെ നാണക്കേടിന് അല്പമെങ്കിലും ആശ്വാസം ആകുന്നത്. ഇന്നും നമ്പി നാരായണനെ എതിര്‍ക്കുന്നവരുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യം. പക്ഷേ എല്ലാവരും റോക്കട്രിയെന്ന സിനിമ കാണണം. ഈ സിനിമയുടെ അവസാനം നടന്‍ സൂര്യ അദ്ദഹത്തോട് പറയുന്നുണ്ട്. സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കന്നു എന്ന്. ഇന്ത്യ മഹാരാജ്യത്തെ ഒരു പൗരനെന്നനിലയില്‍ ഞാനും ഹൃദയത്തില്‍ തട്ടി ക്ഷമ ചോദിക്കന്നു. 
 
സര്‍ ഞങ്ങളോട് പൊറുക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments